ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnata Election
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ സീറ്റു കിട്ടാത്തവരുടെ പ്രതിഷേധം; പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്തു
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 3:14pm

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം. സീറ്റ് പ്രതീക്ഷിച്ചിരുന്ന നേതാക്കളാണ് ലിസ്റ്റില്‍ പേരില്ലെന്നറിഞ്ഞ് വന്‍ പ്രതിഷേധവുമായെത്തിയത്. സീറ്റ് കിട്ടാത്തവരും അണികളും പ്രതിഷേധവുമായി കോണ്‍ഗ്രസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. മാണ്ഡ്യയില്‍ അക്രമാസക്തമായ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. ഇത്തവണ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് ആഗ്രഹങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് സീറ്റ് മോഹികളുടെ പ്രതിഷേധം ഏല്‍പ്പിച്ചിരിക്കുന്നത്.


Read | ആവശ്യത്തിനു അനസ്തീസിയ ഡോക്ടര്‍മാരില്ല; കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ടേബിളുകള്‍ വെട്ടിക്കുറച്ചു


അതേസമയം, സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുമെന്നും നേതാക്കളുടെ ഭീഷണിയുണ്ട്. കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും സീറ്റ് മോഹികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.രമേശ്, താന്‍ ജെ.ഡി.എസിന് വേണ്ടി മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടേതല്ലെന്നും, സിദ്ധരാമയ്യയുടെ തുഗ്ലക് കോണ്‍ഗ്രസാണെന്നും പ്രതികരിച്ചാണ് പി.രമേശന്റെ നിലപാട് മാറ്റം.


Read | എട്ട് വയസുകാരിയെ ക്ഷേത്രത്തിനകത്ത് വെച്ച് ബലാത്സംഗം ചെയ്താലാണോ നിങ്ങളുടെ സംസ്‌ക്കാരത്തിന്റെ വേര് ഉറയ്ക്കുക?; മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയ


മുന്‍ എക്‌സൈസ് മന്ത്രി മനോഹര്‍ തഹ്‌സില്‍ദാറിന് സീറ്റ് നിഷേധിക്കപ്പെട്ടതോടെ അനുയായികള്‍ മണ്ഡലത്തില്‍ റോഡ് ഉപരോധിച്ചു. പട്ടികയില്‍ പേരില്ലെന്നറിഞ്ഞതോടെ ജാഗലൂര്‍ എം.എല്‍.എ എച്ച്.പി രാജേഷ് മഖ്യമന്ത്രിയെ കാണാന്‍ ബെംഗളൂരുവിലെത്തി.

കിട്ടൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി വച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെ സിറ്റിംഗ് എം.എല്‍.എ ഡി.ബി ഇനാംദറിന് പകരം അദ്ദേഹത്തിന്റെ ബന്ധു ബാബസാഹെബ് പാട്ടീലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം എന്ന് സൂചനയുണ്ട്. ഇതോടെ ഇവിടെ അനുയായികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.


Read | ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ഈ മ യൗ’ ആഷിഖ് അബു ഏറ്റെടുത്തു; പുതിയ റിലീസ് തിയ്യതിയും തീരുമാനിച്ചു


കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. 218 സ്ഥാര്‍ഥികളുടെ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ പുറത്തു വിട്ടിരിക്കുന്നത്. സിദ്ധരാമയ്യ നേരത്തെ മത്സരിച്ചിരുന്ന മണ്ഡലത്തില്‍ ഇത്തണ മകന്‍ ഡോ. യതീന്ദ്രയാണ് മത്സരിക്കുന്നത്.

സിദ്ധരാമയ്യയുടെ മകനെ കൂടാതെ പ്രമുഖരായ പലരുടേയും മക്കള്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നുണ്ട്. മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

മെയ് 12നാണ് 224 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് വോട്ടെണ്ണല്‍. മൂഖ്യ എതിര്‍പക്ഷമായ ബി.ജെ.പി അവരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.

Advertisement