എഡിറ്റര്‍
എഡിറ്റര്‍
‘കോണ്‍ഗ്രസ് പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ വരുമായിരുന്നില്ല’; പടയൊരുക്കം ജാഥയിലേക്ക് തന്നെ ക്ഷണിച്ചത് തെറ്റിദ്ധരിപ്പിച്ചെന്ന് ഷബ്‌നം ഹാഷ്മി, വീഡിയോ
എഡിറ്റര്‍
Thursday 2nd November 2017 12:38pm

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥയിലേക്ക് തന്നെ ക്ഷണിച്ചത് തെറ്റിദ്ധരിപ്പിച്ചെന്ന് മനഷ്യാവകാശ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി. സാസ്‌കാരിക സംഘടന നടത്തുന്ന പരിപാടിയാണെന്നു പറഞ്ഞാണ് ക്ഷണിച്ചതെന്ന് ഷബ്‌നം ഹാഷ്മിയെ ഉദ്ധരിച്ച് കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കേരളത്തില്‍ എത്തിയ ശേഷമാണ് കോണ്‍ഗ്രസിന്റെ പരിപാടിയാണെന്ന് അറിഞ്ഞത്. സാംസ്‌കാരിക പരിപാടിയാണെന്നു പറഞ്ഞാണ് എന്നെ കൊണ്ടുവന്നത്.’


Also Read: പുനത്തിലിന് വയലാര്‍ അവാര്‍ഡ് ലഭിക്കാതിരുന്നത് മുസ്‌ലിം ആയത് കൊണ്ട് : വി.ആര്‍ സുധീഷ്


കോണ്‍ഗ്രസ് പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ വരുമായിരുന്നില്ലെന്നും അവര്‍ പറയുന്നു. ശക്തമായ ഇടതുപക്ഷ പശ്ചാത്തലമുള്ള ആളാണ് താനെന്നും ഷബ്‌നം ഹാഷ്മി കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തില്‍ ഇത് സൂചിപ്പിച്ചിരുന്നെന്നും ഇടത് സര്‍ക്കാരിനെ പിന്തുണക്കുന്നതായും ഷബ്‌നം ഹാഷ്മി പറഞ്ഞു. ഫാസിസത്തിനെതിരെ എവിടെ സംസാരിക്കാന്‍ വിളിച്ചാലും പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

വീഡിയോ

Advertisement