കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് വയലാര്‍ അവാര്‍ഡ് നല്‍കാതിരുന്നത് അദ്ദേഹം മുസ്‌ലിമായത് കൊണ്ടാണെന്ന് എഴുത്തുകാരന്‍ വി.ആര്‍ സുധീഷ്. വടകരയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ വയലാറിന്റെ പ്രസംഗം വാട്‌സ്ആപ്പിലൂടെ ലഭിച്ചു. ഗുരുവായൂര്‍ അമ്പലനടയില്‍ യേശുദാസിനെ കയറ്റാത്തപക്ഷം നിരാഹാരം കിടക്കുമെന്നാണ് വയലാര്‍ പറയുന്നത്. എല്ലാ അര്‍ത്ഥത്തിലും വിപ്ലവകാരിയായിരുന്നു വയലാര്‍. വയലാറിന്റെ പേരിലുള്ള പുരസ്‌കാരം എന്തുകൊണ്ട് പുനത്തിലിന് ലഭിച്ചിട്ടില്ലെന്ന് മനസിലാവുന്നില്ലെന്നും വി.ആര്‍ സുധീഷ് പറഞ്ഞു.

മുസ്‌ലിം ആയത് മാത്രമാണ് കാരണമെന്ന് എനിക്ക് തോന്നുന്നു. കന്യാവനങ്ങളില്‍ ടാഗോര്‍കൃതികളിലെ ചില ഭാഗങ്ങള്‍ വന്നപ്പോള്‍ എല്ലാവരും കൂടെ പുനത്തിലിനെ കുരിശിലേറ്റി. ഇപ്പോള്‍ എല്ലാവരും നല്ലത് പറയുകയാണ്. പുനത്തിലിന്റെ വിയോഗം തീര്‍ത്ത വേദന വിട്ടുപോകുന്നില്ലെന്നും സുധീഷ് പറഞ്ഞു.
