ന്യൂദല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി ആര്‍.എസ്.എസിനെ പ്രശംസിച്ചതിന് പിന്നാലെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ്. ആര്‍.എസ്.എസിനെ ‘ഇന്ത്യന്‍ താലിബാന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ന്യൂദല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി ആര്‍.എസ്.എസിനെ പ്രശംസിച്ചതിന് പിന്നാലെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ്. ആര്‍.എസ്.എസിനെ ‘ഇന്ത്യന്‍ താലിബാന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ആര്‍.എസ്.എസ് രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവരെ താലിബാനുമായി മാത്രമേ ഞാന്‍ താരതമ്യം ചെയ്യൂ. അവര്‍ ഇന്ത്യന്‍ താലിബാന്മാരാണ്. എന്നിട്ടും പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും അവരെ അഭിനന്ദിക്കുന്നു,’ ബി.കെ. ഹരിപ്രസാദ് എ.എന്‍.ഐയോട് പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസെന്നും 100ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന ആര്‍.എസ്.എസിന്റെ ഇത്രയും കാലത്തെ സേവനം വിലമതിക്കാന്‍ ആകാത്തതാണെന്നുമായിരുന്നു മോദി പറഞ്ഞത്.

എന്നാല്‍ ആര്‍.എസ്.എസ് ഒരു രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്ന് പറഞ്ഞ ബി.കെ. ഹരിപ്രസാദ് ആര്‍.എസ്.എസിന്റെ സാമ്പത്തിക സ്ഥിതിയെയും ചോദ്യം ചെയ്തു. അവര്‍ക്ക് എവിടെ നിന്നും ഫണ്ട് ലഭിക്കുന്നുവെന്ന് നമുക്ക് അറിയില്ലെന്നും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു എന്‍.ജി.ഒയും ഭരണഘടന പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബി.ജെ.പിയും ആര്‍.എസ്.എസും ചരിത്രത്തെ വളച്ചൊടിക്കുന്നതില്‍ വിദഗ്ദരാണെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ബംഗാള്‍ വിഭജനത്തിനായുള്ള ആദ്യ പ്രമേയം അവതരിപ്പിച്ചത് ഫസ്ലുല്‍ ഹഖും ജനസംഘം സ്ഥാപകനായ ശ്യാമ പ്രസാദ് മുഖര്‍ജിയുമാണെന്നും ബി.കെ. ഹരിപ്രസാദ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress leader BK Hariprasad says RSS is Indian Taliban and they are trying to disrupt peace in the country