എഡിറ്റര്‍
എഡിറ്റര്‍
ജിഹാദി പ്രവര്‍ത്തനത്തിന് ഇരയാകുന്നത് കമ്യൂണിസ്റ്റ് കുടുംബങ്ങളാണെന്ന് എം.ടി രമേശ്
എഡിറ്റര്‍
Sunday 8th October 2017 11:12pm

 

കോഴിക്കോട്: ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ജിഹാദി പ്രവര്‍ത്തനത്തിന്റെ ഇരകളാണ് നിമിഷയും അഖിലയുമെന്നും ഇവര്‍ കമ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മുസ്‌ലീം ലീഗ് -സി.പി.ഐ.എം -ജിഹാദി അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ട്. ജിഹാദികള്‍ക്ക് ലീഗും സി.പി.ഐ.എമ്മും ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്യുകയാണെന്നും എം.ടി രമേശ് പറഞ്ഞു.


Also Read: ‘ഹിന്ദുക്കള്‍ മുസ്‌ലീങ്ങളുമായി വ്യാപാര ബന്ധം ഉണ്ടാക്കരുത്’; രാജ്യത്തെ രക്ഷിക്കാന്‍ ഹിന്ദുക്കളെല്ലാം വീട്ടില്‍ വാള്‍ സൂക്ഷിക്കണമെന്ന് ശ്രീരാമസേനാ നേതാവ്


‘ഹാദിയ കേസില്‍ എന്‍.ഐ.എ. അന്വഷണം ആവശ്യമില്ലെന്ന നിലപാട് ദേശവിരുദ്ധശക്തികളെ സഹായിക്കുന്നതാണ്. ഈ കേസില്‍ എതിര്‍പക്ഷത്ത് പോപ്പുലര്‍ഫ്രണ്ടാണ്. ഈ സംഘടന ആഭ്യന്തരസുരക്ഷിതത്വത്തിനു വെല്ലുവിളിയാണെന്നും അവര്‍ ഐ.എസ്സിലേക്ക് ആളെക്കൂട്ടുകയാണെന്നും രഹസ്യാന്വേഷണറിപ്പോര്‍ട്ടുകള്‍ ഏറെയുണ്ട്.’

എന്നാല്‍ അത്തരം സംഘടനകളെ നിയമപരമായി നിരോധിക്കേണ്ടെന്നും ജനാധിപത്യപരമായി നേരിട്ടാല്‍ മതിയെന്നുമാണ് കോടിയേരി പറയുന്നത്. വേങ്ങര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സി.പി.ഐ.എം. ഇവരെ പിന്തുണയ്ക്കുന്നതെന്നും ഇത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും രമേശ് പറഞ്ഞു.


Also Read: അപ്രതീക്ഷിത ആരോപണത്തില്‍ പതറി ബി.ജെ.പി; പ്രതിരോധിക്കാന്‍ പേയ്ഡ് അക്കൗണ്ടുകളുമായി ഐ.ടി സെല്‍


മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങളുടെ പരീക്ഷണ ശാലയായിരുന്നു മാറാട്. പോപ്പുലര്‍ഫ്രണ്ടിന്റെ പഴയ രൂപമായ എന്‍.ഡി.എഫിന് മാറാട് സംഭവവുമായി ബന്ധമുണ്ടെന്നും രമേശ് പറഞ്ഞു.

‘കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിച്ചത് അന്തരിച്ച ഇ.അഹമ്മദാണ്. പോപ്പുലര്‍ഫ്രണ്ടിന് മുസ്ലിംലീഗില്‍ ഉപവിഭാഗം ഉണ്ടാക്കിക്കൊടുത്തതിന്റെ ഉത്തരവാദിത്വം കുഞ്ഞാലിക്കുട്ടിക്കാണെന്ന് എം.കെ. മുനീര്‍ പറഞ്ഞതായി വിക്കിലീക്‌സ് രേഖകളില്‍ ഉണ്ട്’.

ഹാദിയ കേസില്‍ ബി.ജെ.പി. കക്ഷി ചേരില്ലെന്നും അച്ഛനമ്മമാരുടെ വേദന മനസ്സിലാക്കാനുള്ള ഹൃദയബുദ്ധി പിണറായിക്കും കോടിയേരിക്കും ബൃന്ദാകാരാട്ടിനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement