എഡിറ്റര്‍
എഡിറ്റര്‍
‘ഹിന്ദുക്കള്‍ മുസ്‌ലീങ്ങളുമായി വ്യാപാര ബന്ധം ഉണ്ടാക്കരുത്’; രാജ്യത്തെ രക്ഷിക്കാന്‍ ഹിന്ദുക്കളെല്ലാം വീട്ടില്‍ വാള്‍ സൂക്ഷിക്കണമെന്ന് ശ്രീരാമസേനാ നേതാവ്
എഡിറ്റര്‍
Sunday 8th October 2017 10:34pm

 

മംഗലൂരു: രാജ്യത്തെ രക്ഷിക്കാന്‍ ഹിന്ദുക്കളെല്ലാം വീട്ടില്‍ വാള്‍ സൂക്ഷിക്കണമെന്ന് ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്താലിക്. മംഗലൂരുവില്‍ ശ്രീരാമസേനയും ദുര്‍ഗാസേനയും സംഘടിപ്പിച്ച മാതൃപൂജ പരിപാടിയില്‍ സംസാരിക്കവേയാണ് മുത്താലിക്കിന്റെ വിദ്വേഷ പരാമര്‍ശം.

ഹിന്ദുക്കള്‍ മുസ്‌ലീങ്ങളുമായി യാതൊരുവിധ വ്യാപാര ബന്ധവും ഉണ്ടാക്കരുതെന്നും മുത്താലിക് പറഞ്ഞു. ഗോവധം നിര്‍ത്തുകയും രാമക്ഷേത്രത്തിന് വഴിയൊരുക്കുകയും ചെയ്തിട്ട് മതി മുസ്‌ലീങ്ങളുമായി ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: അപ്രതീക്ഷിത ആരോപണത്തില്‍ പതറി ബി.ജെ.പി; പ്രതിരോധിക്കാന്‍ പേയ്ഡ് അക്കൗണ്ടുകളുമായി ഐ.ടി സെല്‍


‘ഭാവിയില്‍ തെരുവു യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ വീടുകളില്‍ വാള്‍ കരുതി വെക്കണം. രാജ്യത്തെ രക്ഷിക്കാന്‍ ഹിന്ദുസമാജം ദുര്‍ഗാ മാതയാവണം’.

ഇസ്‌ലാം മതം സ്വീകരിച്ച മൂവായിരത്തോളം ഹിന്ദു യുവതികളെ ശ്രീരാമസേന തിരികെ സ്വന്തം മതത്തിലെത്തിച്ചെന്നും മുത്താലിക് അവകാശപ്പെട്ടു. ഹിന്ദു പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നത് മുസ്‌ലീങ്ങള്‍ ആണെന്നും ബാബ്റി മസ്ജിദ് തകര്‍ത്ത് 25 വര്‍ഷം കഴിഞ്ഞിട്ടും രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുത്താലിക് പറഞ്ഞു.

Advertisement