'ഞാന്‍ ചെയ്തത് പ്രതിരോധപ്രവര്‍ത്തനം' അര്‍ണാബ് ഗോസ്വാമിയോട് ചോദ്യം ചോദിച്ചതില്‍ ഖേദിക്കുന്നില്ലെന്ന് കുനാല്‍ കമ്ര
national news
'ഞാന്‍ ചെയ്തത് പ്രതിരോധപ്രവര്‍ത്തനം' അര്‍ണാബ് ഗോസ്വാമിയോട് ചോദ്യം ചോദിച്ചതില്‍ ഖേദിക്കുന്നില്ലെന്ന് കുനാല്‍ കമ്ര
ന്യൂസ് ഡെസ്‌ക്
Wednesday, 12th February 2020, 6:25 pm

ദോഹ: അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് ചോദ്യം ചോദിച്ച പ്രവൃത്തിയില്‍ തനിക്ക് ഒരുതരത്തിലുള്ള ഖേദവുമില്ലെന്ന് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. താന്‍ ചെയതത് പ്രതിരോധത്തിന്റെ പ്രവര്‍ത്തനം മാത്രമാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് കമ്ര തന്റെ നിലപാട് വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിങ്ങള്‍ക്ക് ഇതുപോലൊരു അവസരം ലഭിക്കുമ്പോള്‍, നിങ്ങള്‍ അദ്ദേഹത്തെ നേരിട്ട് അദ്ദേഹം ചെയ്യുന്നത് ശരിക്കും മോശമായ കാര്യമാണെന്ന് അദ്ദേഹത്തോട് പറയാന്‍ ശ്രമിച്ചില്ലെങ്കില്‍… യഥാര്‍ത്ഥത്തില്‍ അദ്ദേഹവുമായി നല്ല സംഭാഷണം നടത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. ഒരു റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് എന്താണോ ചെയ്യുന്നത് അത് തന്നെയാണ് ഞാനും ചെയ്തത്. ഞാന്‍ എന്റെ ക്യാമറ ഉപയോഗിച്ച് അത് ചിത്രീകരിച്ചു,” കുനാല്‍ കമ്ര പറഞ്ഞു.

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്.എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.