കൊൽക്കത്ത: ദുർഗാപൂർ ബലാത്സംഗത്തിലെ അതിജീവിതയെ പഴിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാത്രി 12.30 ന് പെൺകുട്ടിയെങ്ങനെ പുറത്ത് കടന്നെന്ന് മമത ചോദിച്ചു.
വിദ്യാർത്ഥികൾ രാത്രി പുറത്തിറങ്ങുന്ന സംസ്കാരം കോളേജുകൾ നിയന്ത്രിക്കണമെന്നും പെൺകുട്ടികൾ സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മമത പറഞ്ഞു.
‘ഇതൊരു സ്വകാര്യ കോളേജാണ് ഇവിടെ നിന്നും 12.30 ന് പെൺകുട്ടി എങ്ങനെയാണ് പുറത്തിറങ്ങിയത്. രാത്രി പുറത്തിറങ്ങുന്ന സംസ്കാരം കോളേജുകൾ നിയന്ത്രിക്കണം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ അവർ തന്നെ ഉറപ്പുവരുത്തണം,’ മമത പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ദുർഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിന് സമീപമാണ് ഒഡീഷയിൽ നിന്നുള്ള രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.