ബീജിംഗ്: ചൈനയിലെത്തിയ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ രാജ്യത്തെക്കുറിച്ചും രാജ്യത്തെ ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ പ്രധാന ഉദ്യമത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. രാജ്യം ഇന്ന് ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Also read ‘കുറിച്ചുവെച്ചോളൂ ഈ വാക്കുകള്‍’; എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല; എല്ലാ വ്യാജ കേസുകളോടും പോരാടുക തന്നെ ചെയ്യും; പ്രണോയ് റോയ്
രാജ്യം പശുവിന്റെ ചാണകം, മൂത്രം എന്നിവയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ വളരെ ഗൗരവത്തോടെ പഠിച്ചു കൊണ്ടിരിക്കുകയാണ് മന്ത്രി പറഞ്ഞു. ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയല്‍ മീറ്റില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹഹത്തിന്റെ പ്രസ്താവന.
പശുവില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യത്തെ കുറിച്ച് പഠനം നടന്നു കൊണ്ടിരിക്കുകയാണ്. ഈ പഠനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാല്‍, ഗോമൂത്രം എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരൂഹരിക്കപ്പെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Dont miss പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിറയെ പോണ്‍ കഥയും സെക്‌സും; വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് വിദ്യാഭ്യാസ വകുപ്പ്
ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ പഞ്ചഗവ്യത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശാസ്ത്രഞ്ജരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.