ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Tribal Issues
ഞങ്ങളെ പരിഗണിക്കേണ്ടത് ഇടതുപക്ഷം തന്നെയാണ്; എല്‍.ഡി.എഫോ യു.ഡി.എഫോ ഞങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്താം: നിലപാട് വ്യക്തമാക്കി സി.കെ ജാനു
ന്യൂസ് ഡെസ്‌ക്
Tuesday 13th February 2018 11:42am

 

കോഴിക്കോട്: തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം പോയതിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ഇടതുവലതു മുന്നണികള്‍ തന്നെയാണെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ ചെയര്‍പേഴ്‌സണ്‍ സി.കെ ജാനു. എല്‍.ഡി.എഫോ യു.ഡി.എഫോ തങ്ങളെ പരിഗണിച്ചിരുന്നെങ്കില്‍ അവരുടെ കൂടെ നില്‍ക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോഴിക്കോട്: തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം പോയതിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ഇടതുവലതു മുന്നണികള്‍ തന്നെയാണെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ ചെയര്‍പേഴ്‌സണ്‍ സി.കെ ജാനു. എല്‍.ഡി.എഫോ യു.ഡി.എഫോ തങ്ങളെ പരിഗണിച്ചിരുന്നെങ്കില്‍ അവരുടെ കൂടെ നില്‍ക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വെറും വോട്ടുബാങ്ക് എന്നതിനപ്പുറത്തേക്ക് ഈ മുന്നണികള്‍ തങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്നു പറഞ്ഞ ജാനു ഇനിയും തങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കില്‍ എല്‍.ഡി.എഫും യു.ഡി.എഫുമായി ചര്‍ച്ചയ്ക്കു സന്നദ്ധരാണെന്നും വ്യക്തമാക്കി. മുന്നണിയെന്ന നിലയില്‍ തങ്ങളെ പരിഗണിക്കേണ്ടത് ഇടതുപക്ഷം തന്നെയാണെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു.

‘മുന്നണിയെന്ന നിലയില്‍ ഞങ്ങളെ പ്രാഥമികമായി പരിഗണിക്കേണ്ടത് ഇടതുപക്ഷം തന്നെയാണെന്നാണ് എന്റെ അഭിപ്രായം. അതിന്റെ കൂടെയാണ് ഈ ആളുകളധികവും ഉണ്ടായിരുന്നത്. അതിനുവേണ്ടി രക്തവും ജീവിതവുമൊക്കെ കൊടുത്ത് മരിച്ചു തീരുന്നുപോയതാണ് ഈ ആളുകള്‍.’ ജാനു പറയുന്നു.


Must Read: ഖത്തറിലെ പ്രസംഗത്തിനിടെ ശുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞ് വേദിയില്‍ വിങ്ങിപ്പൊട്ടി കെ.സുധാകരന്‍


പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങള്‍ക്ക് ചില തീരുമാനങ്ങളൊക്കെയുണ്ട്. ആ തീരുമാനങ്ങളില്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ‘2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരികയാണല്ലോ. ഞങ്ങള്‍ക്ക് വ്യക്തമായ ചില കാഴ്ചപ്പാടും തീരുമാനങ്ങളുമൊക്കെയുണ്ട്. കേരളത്തിന്റെ 20 മണ്ഡലങ്ങളില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അങ്ങനെയൊരു നീക്കം ഞങ്ങളുടെ ഭാഗത്തുനിന്ന് സജീവമായുണ്ട്. ആരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.’ ജാനു വിശദീകരിക്കുന്നു.

കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനങ്ങള്‍ക്കകത്ത് എല്ലാ സമുദായങ്ങള്‍ക്കും ഇടമുണ്ട്. അതില്ലാതെ പോയത് പട്ടികവര്‍ഗക്കാരനും പട്ടികജാതിക്കാരനും മാത്രമാണ്. പതിറ്റാണ്ടുകളായി അവര്‍ക്കാരും ഇടം നല്‍കിയിട്ടില്ല. അതുകൊണ്ട് ഇത്രകാലമായിട്ടും അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമായിട്ടില്ല. മറ്റുള്ളവര്‍ക്ക് ജാഥ വിളിക്കാനും പോസ്റ്ററൊട്ടിക്കാനും വോട്ടും ചെയ്യാനും പോകുന്നതിനപ്പുറത്തേക്ക് ഈ വിഭാഗം തങ്ങളുടേതായ പൊളിറ്റിക്കല്‍ അജണ്ടയൊന്നും രൂപപ്പെടുത്തിയിട്ടുമില്ല.

കേരളത്തില്‍ മാറിമാറി ഭരിക്കുന്ന രണ്ടു മുന്നണികളും ഇവരെ മനുഷ്യരായി പരിഗണിച്ചിട്ടില്ല. ജാതിയില്ല, മതമില്ല ദൈവങ്ങളില്ല എന്നൊക്കെ പറയുന്ന ഇടതുപക്ഷമാണ് ഏറ്റവും കടുത്ത ജാതീയത പുലര്‍ത്തുന്നതെന്ന് ഉദാഹരണ സഹിതം പറയാനാകും. ഇക്കാലമത്രയായിട്ടും കേരളത്തിലെ ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയ ആലോചനകളുമായി സമീപിച്ചിട്ടില്ല. തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എന്‍.ഡി.എ അങ്ങനെയൊരു ആലോചനയ്ക്കു തയ്യാറായി. അതുകൊണ്ടാണ് എന്‍.ഡി.എയുടെ ഭാഗമായതെന്നും അവര്‍ വിശദീകരിക്കുന്നു.

Advertisement