മലയാളത്തിലെ സീനിയർ ഛായാഗ്രാഹകരിൽ ഒരാളാണ് അഴകപ്പൻ. ഛായാഗ്രാഹകൻ മാത്രമല്ല സംവിധായകനും കൂടിയാണ് അദ്ദേഹം. ഒരുപാട് സംവിധായകരുടെ കൂടെ പ്രവർത്തിച്ച അഴകപ്പൻ ദുൽഖർ സൽമാൻ നായകനായി പട്ടം പോലെ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് സിനിമ. മമ്മൂട്ടിയുടെ നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹമിപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ്.
രാവിലെ സമയം പറഞ്ഞിട്ട് കറക്ടായിട്ട് ഷൂട്ടിങ് തുടങ്ങിയില്ലെങ്കില്‍ പിന്നെ മമ്മൂട്ടിയെ സെറ്റില്‍ കിട്ടില്ലെന്ന് ഛായാഗ്രാകന്‍ അഴകപ്പന്‍ പറയുന്നു. മമ്മൂട്ടി അപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയില്ലെന്നും പിന്നീട് രാവിലെ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞാല്‍ മമ്മൂട്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തനിക്ക് അങ്ങനെയൊരു അവസ്ഥ വന്നിട്ടില്ലെന്നും എന്നാല്‍ എല്ലാവരും മമ്മൂട്ടി രാവിലെ ഒമ്പതരക്ക് മുന്നേ സെറ്റില്‍ വരില്ലെന്ന പറയാറുണ്ടെന്നും അഴകപ്പന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ വർക്ക് ഇഷ്ടപ്പെട്ടാൽ മമ്മൂട്ടി നമ്മളോട് അപ്പോൾ ഒന്നും പറയില്ലെന്നും എന്നാൽ സിനിമ കഴിഞ്ഞ ശേഷം പറയുമെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അഴകപ്പന്‍.
‘മമ്മൂക്കയുടെ ഒരുപ്രശ്‌നം എന്താണെന്ന് വെച്ചാല്‍ രാവിലെ സമയം പറഞ്ഞിട്ട് കറക്ടായിട്ട് ഷൂട്ടിങ് തുടങ്ങിയില്ലെങ്കില്‍ പിന്നെ മമ്മൂക്കയെ ആ സെറ്റില്‍ കിട്ടത്തില്ല. ഇപ്പോള്‍ ആറുമണിക്ക് ഷോട്ട് എടുക്കാന്‍ പറഞ്ഞിട്ട് സമയം വൈകുകയാണെങ്കില്‍ പിന്നെ മമ്മൂക്ക വരില്ല.
പിന്നീട് രാവിലെ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞാല്‍ നടക്കത്തില്ല. എനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നിട്ടില്ല. ബാക്കി എല്ലാവരും പറയാറുണ്ട് മമ്മൂക്ക ഒമ്പതരക്ക് മുന്നേ സെറ്റില്‍ വരില്ലെന്ന്. പക്ഷെ എനിക്ക് രാവിലെ ഒരുപാട് തവണ വന്നിട്ടുണ്ട്. സമയം പറഞ്ഞാല്‍ മമ്മൂക്ക കറക്ടായി വന്നിരിക്കും.
നമ്മുടെ വർക്കിനെപ്പറ്റി നമ്മളോട് ഒന്നും പറയില്ല. പക്ഷെ, ഒരു 20 പേരെയെങ്കിലും മമ്മൂക്ക വിളിച്ചു പറയും അഴകപ്പൻ്റെ ഷൂട്ടിങ് ചെയ്യുമ്പോൾ ലൈറ്റിങ് കണ്ടു ഇഷ്ടപ്പെട്ടു. മമ്മൂക്ക നേരിട്ട് പറയുന്നത് ആ പടം കഴിഞ്ഞിട്ടായിരിക്കും,’ അഴകപ്പൻ പറയുന്നു.
Content Highlight: Cinematographer Alagappan Talking about Mammootty