മനസിനക്കരെ എന്ന ചിത്രത്തിലേക്ക് നായികയായി നയന്‍താരയെ തെരഞ്ഞെടുത്ത അനുഭവം പങ്കുവെക്കുകയാണ് ഛായാഗ്രാഹകന്‍ അളഗപ്പന്‍
സിനിമ തുടങ്ങാറായിട്ടും നായികയെ ഫിക്‌സ് ചെയ്തിട്ടില്ലായിരുന്നുവെന്നും പുതുമുഖങ്ങളെ നോക്കിയിട്ട് ഒന്നും തന്ന ശരിയായിരുന്നില്ലെന്നും അളഗപ്പന്‍ പറയുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേ്റ്റ് കൃത്യമായി വന്നതിനാല്‍ ഷൂട്ട് മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കാന്‍ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാട് തനിക്ക് കുറച്ച് ഫോട്ടോഗ്രാഫ്‌സ് നല്‍കിയെന്നും അതില്‍ നിന്ന് താന്‍ മൂന്ന് പേരെ തെരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഫോട്ടാ നയന്‍താരയുടെയും മറ്റൊന്ന് പത്മപ്രിയയുടെയും ആയിരുന്നുവെന്നും തനിക്ക് ഒരു സ്പാര്‍ക്ക് തോന്നിയത് നയന്‍താരയുടെ ഫോട്ടോ കണ്ടപ്പോളാണെന്നും അളഗപ്പന്‍ പറഞ്ഞു. അവര്‍ ഓള്‍റെഡി വന്ന് പോയതാണെന്നും ഇവിടെ പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്നോട് വിളിച്ച് നോക്കാന്‍ പറഞ്ഞെന്നും താന്‍ വിളിച്ച് സംസാരിക്കുകയായിരുന്നുവെന്നും അളഗപ്പന്‍ കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വി.യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പടം തുടങ്ങാറായി നമുക്ക് ഹീറോയിനെ ഫിക്‌സ് ചെയ്യാന്‍ പറ്റിയിട്ടില്ലെന്ന് സത്യേട്ടന്‍ പറഞ്ഞു. ഹീറോയിന്‍ റെഡിയായിട്ടില്ല. പുതുമുഖങ്ങളെ ആലോചിച്ചിരുന്നതാണ് പക്ഷേ ഒന്നും സെറ്റാകുന്നില്ല. നമുക്ക് ഉടനെ തുടങ്ങിയേ പറ്റു. ‘പോസ്റ്റ്‌പോണ്‍ ചെയ്യാന്‍ പറ്റില്ല എല്ലാവരുടെയും ഡേറ്റ് കറക്റ്റായിട്ട് വന്നതാണ്. ഷീലാമ്മയുടെ ഡേ്റ്റും ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്’ എന്ന് സത്യേട്ടന്‍ പറഞ്ഞു. ‘കുറച്ച് ഫോട്ടോഗ്രാഫ്‌സ് ഉണ്ട്. അഴഗപ്പന്‍ ഇത് നോക്കൂ’ എന്ന് പറഞ്ഞ് കുറച്ച് ഫോട്ടോഗ്രഫ്‌സ് എനിക്ക് തന്നു. ആ ഫോട്ടോസില്‍ നിന്ന് ഒരു നാല് ഫോട്ടോ ഞാന്‍ സെലക്ട് ചെയ്തു. പിന്നെ ഒന്നുകൂടെ ആ നാല് ഫോട്ടോ തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ മൂന്ന് ഫോട്ടോ എനിക്ക് ഓക്കെയായി.
അതില്‍ ഒന്ന് ഡയാന എന്ന് പറയുന്ന നയന്‍താരയുടെ ഫോട്ടോ ആയിരുന്നു. പിന്നെ ഒന്ന് പത്മപ്രിയയുടെ ഫോട്ടോ ആയിരുന്നു. അത് കഴിഞ്ഞിട്ട് വേറെ ഒരു കുട്ടി കൂടെ ഉണ്ടായിരുന്നു. മൂന്ന് ഫോട്ടോയും ഞാന്‍ നോക്കിയിട്ട് നയന്‍താരയുടെ ഫോട്ടോ കുറച്ച് സ്പാര്‍ക്കിങ് ഉണ്ട് എന്ന് തോന്നി. ‘സത്യേട്ടാ എന്തോ ഒരു സ്പാര്‍ക്കിങ് ഉണ്ട്, ഇവരെ വിളിച്ചാലോ’ എന്ന് ചോദിച്ചു. അപ്പോള്‍ സത്യേട്ടന്‍, ‘ഇവര് വന്നിട്ട് പോയതാണ്. ഇങ്ങോട്ട് വന്നിട്ട് തിരിച്ചു പോയി. ഇവിടെ കൂടെയുള്ളവര്‍ക്ക് ആര്‍ക്കും അധികം ഇഷ്ടപ്പെട്ടിട്ടില്ല’ എന്ന് പറഞ്ഞു.
പത്മപ്രിയ വന്ന് ഒരു ആഡ് ചെയ്തിട്ടുണ്ട്. പത്മപ്രിയയെയും ഈ ഫോട്ടോയും നോക്കുമ്പോള്‍ ഇതാണ് കുറച്ച് കഥാപാത്രത്തിന് സ്യൂട്ടമ്പിള്‍ ആകുക എന്ന് എനിക്ക് തോന്നി. എന്നാല്‍ എന്നോട് വിളിച്ച് നോക്കാന്‍ സത്യേട്ടന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ വിളിച്ച് നയന്‍താരയുമായി സംസാരിച്ചു. ഇവിടെ ഒരു വീഡിയോ ഷൂട്ടുണ്ട്. വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. ‘വീണ്ടും ഒറ്റപ്പാലം വരേ വരണോ സാര്‍’ എന്ന് ചോദിച്ചു. വിളിച്ചപ്പോള്‍ അവര്‍ക്ക് നല്ല സന്തോഷമായി. അങ്ങനെയാണ് നയന്‍താരയെ സെലക്ട് ചെയ്യുന്നത്,’ അളഗപ്പന്‍ പറയുന്നു.
Content Highlight: Cinematographer Alagappan shares his experience of choosing Nayanthara as the heroine for the film Manasinakkare.