മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. അദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ചാണ് പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. അദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ചാണ് പറയുന്നത്.
വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്. പ്രശസ്ത തമിഴ് സംവിധായകന്‍ ചേരന്‍ ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും നരിവേട്ടയ്ക്കുണ്ട്.
ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. ഇപ്പോള്‍ താന്‍ ടൊവിനോയുടെ ഒരു ആരാധകനാണെന്ന് പറയുകയാണ് ചേരന്‍. ഉയരെ എന്ന സിനിമയിലെ രണ്ട് ക്ലോസപ്പ് ഷോട്ടുകളാണ് തന്നെ ടൊവിനോയുടെ ആരാധകനാക്കിയതെന്നും അദ്ദേഹം പറയുന്നു.
‘ഞാന്‍ ടൊവിനോ തോമസ് എന്ന നടന്റെ വലിയ ഒരു ഫാനാണ്. ഞാന്‍ അത് ഒരുപാട് തവണ ടൊവിനോയോട് പറഞ്ഞിട്ടുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ ഉയരെ എന്ന സിനിമയിലെ ഒരു ക്ലോസപ്പ് ഷോട്ട് ഇപ്പോഴും ഇഷ്ടമാണ്.
ഫ്‌ളൈറ്റില്‍ ഇരുന്നു കൊണ്ട് പല്ലവിയെ നോക്കുന്ന ക്ലോസപ്പ് ഷോട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുപോലെ വേറെ ഒരു ക്ലോസപ്പ് ഷോട്ട് കൂടെയുണ്ട്. ഹോട്ടലിലെ ഹാളില്‍ ഇരുന്ന് ദൂരെ ഒറ്റക്ക് നില്‍ക്കുന്ന പല്ലവിയെ നോക്കി കൊണ്ട് നില്‍ക്കുന്ന സീനുണ്ട്.

അത് കണ്ടിട്ടാണ് ഞാന്‍ ടൊവിനോയുടെ ഫാനാകുന്നത്. ആ രണ്ട് ക്ലോസപ്പിലൂടെ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ ഫാനായി മാറുകയായിരുന്നു. ചുരുക്കത്തില്‍ ഞാന്‍ ടൊവിനോ തോമസ് എന്ന നടന്റെ ഹീറോയിസം കണ്ടിട്ടല്ല ഫാനായത്.
അദ്ദേഹത്തില്‍ നമ്മളെ അട്രാക്ട് ചെയ്യുന്ന വേറെ എന്തോ ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ അട്രാക്ഷനാണ് നരിവേട്ട എന്ന സിനിമയുടെ ഭാഗമായി ഞാന്‍ ഇന്ന് ടൊവിനോയുടെ കൂടെ ഇരിക്കുന്നതിന്റെ കാരണം,’ ചേരന്‍ പറയുന്നു.
Content Highlight: Cheran Says Uyare Cinema Was Makes Him A Fan Of Tovino Thomas