ഈ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്. അവര്‍ക്ക് പുറമെ ചന്തു സലിംകുമാറും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

താന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് വേണ്ടി വെയ്റ്റ് കുറച്ചിരുന്നുവെന്ന് പറയുകയാണ് ചന്തു. അണ്‍ഫില്‍റ്റര്‍ഡ് പോഡ്കാസ്റ്റ് ഓഫ് അപര്‍ണ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചന്തു സലിംകുമാര്‍.

മഞ്ഞുമ്മലിന് മുമ്പ് തനിക്ക് കുറച്ച് വണ്ണമുണ്ടായിരുന്നുവെന്നും വെയ്റ്റ് കുറയ്ക്കാന്‍ പറഞ്ഞതോടെ താന്‍ രാത്രി പട്ടിണി കിടക്കാന്‍ തുടങ്ങിയെന്നും താരം പറഞ്ഞു.

എന്നാല്‍ സിനിമയുടെ ഷൂട്ടിന് പോയപ്പോള്‍ സംവിധായകന്‍ ചിദംബരം വണ്ണം കുറക്കേണ്ടെന്ന് പറയുകയായിരുന്നെന്നും ചന്തു സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് വേണ്ടി വെയ്റ്റ് കുറച്ചിരുന്നു. അതൊരു കിടിലന്‍ കഥയാണ്. ആ സമയത്ത് എനിക്ക് കുറച്ച് വണ്ണമുണ്ടായിരുന്നു. വെയ്റ്റ് കുറക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ രാത്രി പട്ടിണി കിടക്കാന്‍ തുടങ്ങി. രാത്രി ഫുഡ് കഴിക്കാറില്ലായിരുന്നു.

എന്നാല്‍ അവിടെ ഷൂട്ടിന് ചെന്നപ്പോള്‍ ചിദു വെയ്റ്റ് കുറക്കണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ നല്ല കമ്പനിയായിരുന്നു. വേണ്ട നീ ഫുഡ് കഴിച്ചോ, കുഴപ്പം ഇല്ലെന്ന് ചിദു പറഞ്ഞു. പിന്നെ ഞാന്‍ കഴിക്കാന്‍ തുടങ്ങി. അതോടെ വണ്ണം കൂടി.

സെറ്റില്‍ പോയി കഴിഞ്ഞാല്‍ എല്ലാവരും നല്ല ഫുഡടിയാണ്. ചിദു പിന്നെ ഒന്നും പറഞ്ഞില്ല. വെറുതെ വല്ല അസുഖവും വരുമെന്ന് പറഞ്ഞാണ് ചിദു വെയ്റ്റ് കുറക്കേണ്ടെന്ന് പറഞ്ഞത്. അത്ര നല്ല ഡയറക്ടറാണ് അവന്‍,’ ചന്തു സലിംകുമാര്‍ പറഞ്ഞു.


Content Highlight: Chandhu Salimkumar Talks About Manjummel Boys