ചാവേര്‍ കലക്കിയോ? ആദ്യ ഷോ കണ്ടവരുടെ പ്രതികരണം
Entertainment news
ചാവേര്‍ കലക്കിയോ? ആദ്യ ഷോ കണ്ടവരുടെ പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th October 2023, 3:35 pm

ടിനു പാപ്പച്ചന്റെ സംവിധാനത്തിലൊരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ തിയേറ്ററില്‍ റിലീസായിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരാണ് ചിത്രത്തില്‍ പ്രധാന പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ആദ്യ ഷോ കണ്ടവരുടെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ആവറേജ് സിനിമ അനുഭവം ആയിട്ടാണ് സിനിമ കണ്ടവര്‍ വിലയിരുത്തുന്നത്. ടിനു പാപച്ചന്റെ മേക്കിങ് ആണ് ചിത്രത്തിന്റെ പോസിറ്റീവായി പ്രേക്ഷകര്‍ പറയുന്നത്.

സിനിമയുടെ സ്‌ക്രിപ്റ്റ് ഇമ്പാക്ട് ഉണ്ടാക്കിയില്ലെന്നും അത് കല്ലുകടി ആയെന്നും പറയുന്നവരുമുണ്ട്. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ സിനിമയിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ച പെര്‍ഫോമന്‍സ് ആണ് കാഴ്ച്ചവെച്ചതെന്നും ആദ്യ ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം കണ്ണൂര്‍ സ്‌ക്വാഡിനൊപ്പം ചാവേറിന് എത്തരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് വരും ദിവസങ്ങളില്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

അതേസമയം കുഞ്ചാക്കോ ബോബനെ ഇതുവരെ കാണാത്ത ലുക്കിലാണ് ചാവേറില്‍ കാണാന്‍ കഴിയുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിക്കുന്നത്.

ഛായാഗ്രഹണം-ജിന്റോ ജോര്‍ജ്, എഡിറ്റര്‍-നിഷാദ് യൂസഫ്, മ്യൂസിക്-ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഗോകുല്‍ ദാസ്,എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊയ്യും ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട്-പിം സുന്ദര്‍, മേക്കപ്പ് മാന്‍ സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, വി.എഫ്.എക്‌സ് ആക്‌സില്‍ മീഡിയ, സൗണ്ട് മിക്‌സിങ് ഫസല്‍ എ. ബക്കര്‍, ഡി. ഐ. കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍-അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര്‍, അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ്-എ.ബി. ബ്ലെന്‍ഡ്, ഡിസൈന്‍-macguffin.

Content Highglight: Chaaver movie first show response