ന്യൂദല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. നിലവില്‍ സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയുള്ളത്. ആ പട്ടികയില്‍ നിന്ന് കാട്ടുപന്നിയെ നീക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ന്യൂദല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. നിലവില്‍ സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയുള്ളത്. ആ പട്ടികയില്‍ നിന്ന് കാട്ടുപന്നിയെ നീക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
കടുവയും ആനയുമാണ് ഒന്നാം പട്ടികയില്‍ ഉള്ളത്. കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും കേന്ദ്രം പരിഗണിക്കില്ല.
അതേസമയം മനുഷ്യജീവന് ഭീഷണിയാവുന്ന വന്യജീവികളെ കൊല്ലാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്ന് ഇന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചിരുന്നു. ഇത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
വന്യജീവി സംരക്ഷണ നിയമത്തിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മനുഷ്യജീവന് ഭീഷണിയാവുന്ന വന്യജീവികളെ കൊല്ലാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
പന്നിയെ പിടിക്കാനുള്ള കെണിയില്‍പ്പെട്ട് വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലും സംസ്ഥാന സര്‍ക്കാരിനെ വനം മന്ത്രി ഭൂപേന്ദര്‍ യാദവ് വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.
അവസാന അഞ്ച് വര്‍ഷങ്ങളില്‍ 344 മരണങ്ങളാണ് വന്യജീവി ആക്രമണങ്ങള്‍ കാരണം ഉണ്ടായത്. അതില്‍ 180 അതായത് 55% 60% മരണങ്ങളും വനമേഖലയ്ക്ക് പുറത്താണ് ഉണ്ടായത്. അത് പാമ്പുകടിയേറ്റുള്ളതാണ്. 35 മരണം കാട്ടുപ്പന്നി ആക്രമണത്തിലാണ്. ഒമ്പത് മരണം കാട്ടുപോത്ത് ആക്രമണത്തിലാണ്. നാല് മരണം കടുവ ആക്രണത്തിലാണ്. 30 എണ്ണം മറ്റ് ആക്രമണങ്ങളിലുമാണ്. 103 മരണങ്ങള്‍ ആനകളുടെ ആക്രമണത്തിലാണെന്നും മന്ത്രി പറഞ്ഞു.
Content Highlight: Center rejects Kerala’s demand to declare wild boars as vermin