തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീ ടീന ജോസിനെതിരെ കേസെടുത്ത് പൊലീസ്. അഭിഭാഷകന്‍ സുഭാഷ് തീക്കാടന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്.

കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കന്യാസ്ത്രീക്കെതിരായ എഫ്.ഐ.ആര്‍.
സമൂഹ മാധ്യമത്തില്‍ ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ‘മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് തീര്‍ത്തുകളയണം’ എന്നായിരുന്നു കന്യാസ്ത്രീയുടെ ആഹ്വാനം.
ക്യാപ്റ്റന്‍ (മുഖ്യമന്ത്രി) നാളെ മുതല്‍ ഇറങ്ങുകയാണ് എന്ന സെല്‍റ്റന്‍ എല്‍. ഡിസൂസ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയായിരുന്നു ടീന ജോസിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്.

‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും,’ എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.
സെല്‍റ്റനും ടീന ജോസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. ടീന ജോസിനെ തള്ളിക്കൊണ്ട് സി.എം.സി സന്ന്യാസി സമൂഹവും രംഗത്തെത്തിയിരുന്നു.
ടീന നിലവില്‍ സി.എം.സിയിലെ അംഗമല്ലെന്നും ടീനയുടെ അംഗത്വം നഷ്ടപ്പെട്ടതാണെന്നും സന്ന്യാസി സമൂഹം അറിയിച്ചിരുന്നു.
Content Highlight: Case registered against nun Teena Jose for calling for killing of CM Pinarayi Vijayan