വാഷിങ്ടണ്‍: ഗസയിലെ വംശഹത്യയ്ക്ക് ഇന്ധനം പകരുന്ന യു.എസ് നടപടിക്കെതിരെ പരാതിയുമായി രാജ്യത്തെ നികുതി ദായകര്‍. ഗസയിലെ വംശഹത്യയ്ക്ക് യു.എസ് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്.
വാഷിങ്ടണ്‍: ഗസയിലെ വംശഹത്യയ്ക്ക് ഇന്ധനം പകരുന്ന യു.എസ് നടപടിക്കെതിരെ പരാതിയുമായി രാജ്യത്തെ നികുതി ദായകര്‍. ഗസയിലെ വംശഹത്യയ്ക്ക് യു.എസ് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്.
ടാക്‌സ്‌പേയര്‍സ് എഗെയ്ന്‍സ്റ്റ് ജെനോസൈഡ് (ടി.എ.ജി) എന്ന സംഘടനയും നാഷണല്‍ ലോയേര്‍സ് ഗില്‍ഡ് അസോസിയേഷനും ചേര്‍ന്നാണ് പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഗസയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതില്‍ യു.എസ് ഇസ്രഈലിന് സൈനിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. 133 പേജുള്ള ഈ രേഖയില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ ഉറ്റവരെ നഷ്ടപ്പെട്ട ഫലസ്തീന്‍-അമേരിക്കന്‍ വംശജരുടെ സത്യവാങ്മൂലങ്ങളും ഉള്‍പ്പെടുന്നുണ്ട്.
ഗസയിലെ വംശഹത്യയ്ക്ക് ധനസഹായവും ആയുധവും നല്‍കിയതിന് മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ നിന്നും വംശഹത്യയില്‍ നിന്നും യു.എസ് തങ്ങളുടെ പങ്ക് മറിച്ച് പിടിക്കുകയാണെന്ന് പരാതി തയ്യാറാക്കിയ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണിയായ ഹുവൈദ് അറഫ് പ്രതികരിച്ചു. 133 പേജുള്ള ഡോക്യുമെന്റാണ് ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
‘അന്താരാഷ്ട്ര പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുമ്പോഴും വിദേശത്തെ യുദ്ധക്കുറ്റങ്ങള്‍ക്കും, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും, വംശഹത്യകള്‍ക്കും ധനസഹായവും ആയുധം നല്‍കുന്നത് യു.എസിന് ഇനി തുടരാനാവില്ല,’ ഹുവൈദ് അറഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ ഗസയിലെ വംശഹത്യയെ അപലപിച്ച ഇവര്‍ ഗസയില്‍ വംശഹത്യ നടത്താനായി അമേരിക്കക്കാരുടെ നികുതിപ്പണം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. 2025 ഏപ്രില്‍ 8.8 ബില്യണ്‍ ഡോളര്‍ അധിക ആയുധങ്ങള്‍ ഇസ്രഈലിന് യു.എസ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയിരുന്നു ഇവരുടെ പ്രതികരണം.
Content Highlight: Case against use of American tax money in Gaza genocide