പുകവലി പോസ്റ്റര്‍: മോഹന്‍ ലാലിനെതിരെ വീണ്ടും കേസ്
Movie Day
പുകവലി പോസ്റ്റര്‍: മോഹന്‍ ലാലിനെതിരെ വീണ്ടും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2012, 1:42 pm

കൊച്ചി: നടന്‍ മോഹന്‍ ലാലിനെതിരേ വീണ്ടും കേസെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സിഗരറ്റ് കൈയിലേന്തി നില്‍ക്കുന്ന ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട് തന്നെയാണ് കേസ്.[]

മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ കര്‍മയോദ്ധയിലെ പോസ്റ്ററുകളുടെ പേരിലാണ് രണ്ടാമതും നടപടി.

ഒരു കൈയില്‍ സിഗരറ്റും മറുകൈയില്‍ മദ്യവുമായി നില്‍ക്കുന്ന ലാലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ കൊച്ചിയിലെ സ്‌കൂള്‍ പരിസരത്ത് പതിപ്പിച്ചതിന്റെ പേരിലാണ് നടപടി.

നേരത്തെ തിരുവനന്തപുരത്ത് പതിച്ചിരുന്ന പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് നീക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

സ്‌കൂളുകള്‍ക്ക് സമീപം ഈ ദൃശ്യങ്ങള്‍ അടങ്ങിയ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ ഉള്‍പ്പെടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സംവിധായകന്‍ മേജര്‍ രവി, നിര്‍മാതാക്കളില്‍ ഒരാളായ ഹനീഫ് മുഹമ്മദ് എന്നിവരെയും കേസില്‍ പ്രതിചേര്‍ക്കും.

പുകവലി നിയന്ത്രണ നിയമപ്രകാരമാണ് നടപടി.