എഡിറ്റര്‍
എഡിറ്റര്‍
ചുംബനത്തെരുവ് പ്രതിഷേധ പരിപാടിയ്ക്കിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ അനീബിനെതിരായ കേസുകള്‍ കോടതി തള്ളി
എഡിറ്റര്‍
Friday 10th November 2017 8:57pm

കോഴിക്കോട്: ചുംബനത്തെരുവ് പ്രതിഷേധ പരിപാടിയ്ക്കിടെ അറസ്റ്റിലായ തേജസ് ലേഖകന്‍ പി. അനീബിനെതിരായ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളി. അനീബിനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് ഐ.പി.സി 332, 341 വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ് ചെയ്തത്.

ചുംബനത്തെരുവ് പ്രതിഷേധ പരിപാടിയുടെ സമയത്ത് തേജസ് പത്രത്തിന്റെ കോഴിക്കോട് ലേഖകനായിരുന്ന അനീബ് പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയപ്പോഴായിരുന്നു അറസ്റ്റിലായത്.

പ്രതിഷേധ പരിപാടിയ്ക്കിടെ പോലീസിനെ മര്‍ദ്ദിച്ചെന്നും കൃത്യനിര്‍വ്വഹണം തടഞ്ഞെന്നാരോപിച്ചുമായിരുന്നു അനീബിനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. എന്നാല്‍ പൊലീസിന്റെ ഈ ആരോപണങ്ങള്‍ കോഴിക്കോട് ചീഫ് മജിസ്‌ട്രേറ്റ് കോടതി തള്ളി കളഞ്ഞു.


Also Read മോദിയുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയിപ്പിക്കുന്നു; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്


കേസ് രജിസ്ട്രര്‍ ചെയ്ത സമയത്ത് തനിക്കൊപ്പം നില്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ദല്‍ഹിയിലെയും കേരളത്തിലെയും വിദേശത്തേയും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവിധ മനുഷ്യാവകാശ, പൗരാവകാശ, രാഷ്ട്രീയ സംഘടനകള്‍ക്കും ഡല്‍ഹിയിലെ അഭിഭാഷകര്‍, വിവിധ വിദ്യാര്‍ഥി സംഘടനകള്‍, നിയമ പരമായി പിന്തുണച്ചവര്‍ക്കും അനീബ് തന്റെ നന്ദി.

Advertisement