എഡിറ്റര്‍
എഡിറ്റര്‍
അര്‍ധരാത്രി വനിതാ ഹോസ്റ്റലിനു മുന്നില്‍ എസ്.ഐയെ കണ്ട സംഭവം; മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ അമ്മയുടെ സമരപന്തല്‍ പൊളിച്ചുനീക്കി പൊലീസ് അതിക്രമം
എഡിറ്റര്‍
Thursday 16th November 2017 12:27am


കോഴിക്കോട്: അര്‍ധരാത്രി വനിതാ ഹോസ്റ്റലിനു മുന്‍പില്‍ എസ്.ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരനെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അമ്മ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിനു നേരെ പൊലീസ് അതിക്രമം. അര്‍ധരാത്രി സമരപന്തലിലെത്തിയ പൊലീസ് സംഘം സമരപന്തല്‍ പൊളിച്ചു നീക്കുകയും കുട്ടിയുടെ അമ്മയേയും സഹോദരനേയും മര്‍ദ്ദിക്കുകയും ചെയ്തു.

ഒക്ടോബര്‍ 28 നായിരുന്നു അര്‍ധരാത്രി വനിതാ ഹോസ്റ്റലിനു മുന്നില്‍ എസ്.ഐയെ കണ്ടത് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തതിന് മെഡിക്കല്‍കോളേജ് എസ്.ഐ ഹബീബുള്ളയുടെ മര്‍ദ്ദനം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മകന്‍ അജയ്ക്കായിരുന്നു എസ്.ഐയുടെ മര്‍ദ്ദനമേറ്റത്.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് രക്ഷിതാക്കള്‍ സമരം തുടങ്ങിയത്. നാളെ കമ്മീഷണറുമായി ചര്‍ച്ചചെയ്യാനിരിക്കെയാണ് പൊലീസ് അതിക്രമം. അജയ്‌യുടെ അമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അജയയുടെ സഹോദരന്‍ അതുലിനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു.

അതുലിനെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിപ്പിരിക്കുകയാണ്.

Advertisement