മേരി കോമിന് കിടിലന്‍ വിജയത്തുടക്കം; പ്രീക്വാര്‍ട്ടറില്‍
Tokyo Olympics
മേരി കോമിന് കിടിലന്‍ വിജയത്തുടക്കം; പ്രീക്വാര്‍ട്ടറില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th July 2021, 2:54 pm

ടോകിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്സിങ്ങില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ പരാജയപ്പെടുത്തിയാണ് മേരി കോം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍ 4-1.

വനിതാ ബോക്സിംഗില്‍ ആറുതവണ ലോക ചാമ്പ്യനായ വ്യക്തിയാണ് മേരി കോം. ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം നേടിയിരുന്നു. തന്റെ വിടവാങ്ങല്‍ പോരാട്ട വേദിയില്‍ സ്വര്‍ണത്തിളക്കത്തിനായാണ് ഇത്തവണ അവര്‍ ഇറങ്ങുന്നത്.

അതേസമയം, ആദ്യ റൗണ്ടില്‍ യുക്രെയിന്‍ സഖ്യത്തോട് പരാജയപ്പെട്ട് ടെന്നീസ് ഡെബിള്‍സില്‍ സാനിയ മിര്‍സ- അങ്കിത സഖ്യം പുറത്തായി. ആദ്യ സെറ്റ് നേടിയതിന് ശേഷമായിരുന്നു സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍. 6-0, 6-7, 8-10.

ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശയാണുണ്ടായത്. ഒളിംപിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല.

ആദ്യ റൗണ്ടില്‍ ഇസ്രാഈലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ച് ബാഡ്മന്റണില്‍ പി.വി. സിന്ധു തുടക്കം ഗംഭീരമാക്കി. 13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Magnificent Mary Kom through to Last 16, defeats Hernandez Garcia in opening round