ലാലേട്ടന്‍ ഉണ്ടാക്കിയ ചിക്കന്‍കറി എന്റെ ഭാര്യ ഉണ്ടാക്കിയപ്പോള്‍; ചിത്രം പങ്കുവെച്ച് ജൂഡ് ആന്തണി ജോസഫ്
Entertainment news
ലാലേട്ടന്‍ ഉണ്ടാക്കിയ ചിക്കന്‍കറി എന്റെ ഭാര്യ ഉണ്ടാക്കിയപ്പോള്‍; ചിത്രം പങ്കുവെച്ച് ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th July 2021, 2:46 pm

കഴിഞ്ഞ ദിവസം രസകരമായ കുക്കിംഗ് വീഡിയോയുമായി നടന്‍ മോഹന്‍ ലാല്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ റസിപി പരീക്ഷിച്ചുകൊണ്ട് വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

ലാലേട്ടന്‍ ഉണ്ടാക്കിയ ചിക്കന്‍ കറി ഇന്ന് എന്റെ ഭാര്യ ഉണ്ടാക്കിയപ്പോള്‍. പൊളി സാനം… താങ്ക്യൂ ലാലേട്ടാ എന്നാണ് ചിത്രത്തോടൊപ്പം ജൂഡ് പങ്കുവെച്ചത്.

വെള്ളം ചേര്‍ക്കാനേ പാടില്ലാത്ത സ്‌പെഷ്യല്‍ ചിക്കന്‍ കറിയാണ് താന്‍ ഉണ്ടാക്കുന്നതെന്നാണ് മോഹന്‍ ലാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

എന്നാല്‍ അടിയില്‍പിടിച്ചാല്‍ മാത്രം കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കാമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

കറിയുണ്ടാക്കാനുള്ള ഒരുവിധം എല്ലാ ഇന്‍ഗ്രീഡിയന്‍സും ചതച്ചാണ് ചേര്‍ത്തിരിക്കുന്നത്. വരൂ നമുക്ക് ചതച്ചു തുടങ്ങാം, എന്ന് പറഞ്ഞുകൊണ്ടാണ് കുക്കിങ്ങിലേക്ക് മോഹന്‍ലാല്‍ കടക്കുന്നത് തന്നെ.

ചിക്കന്‍കറി തയ്യാറായ ശേഷം ഭാര്യ സുചിത്ര അത് വന്നു രുചിച്ചുനോക്കുന്നതും വീഡിയോയിലുണ്ട്. അഞ്ച് മിനിറ്റ് മാത്രമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരുന്നത്. ഇതിന്റെ താഴെ ഷെഫ് സുരേഷ് പിള്ളയുടെ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലാലേട്ടാ, ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്നായിരുന്നു സുരേഷ് പിള്ളയുടെ കമന്റ്. ഇതിന് മറുപടിയായി ‘കേസ് കൊടുക്കണം പിള്ളേച്ചോ’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

മീന്‍ പൊരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലാല്‍ ആരാധകരും ഭക്ഷണപ്രേമികളും ഒരുപോലെ ഷെയര്‍ ചെയ്ത വീഡിയോയായിരുന്നു അത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jude Anthany Joseph shares the chicken curry prepared by his wife recipe of Mohanlal