എഡിറ്റര്‍
എഡിറ്റര്‍
ഉപതെരഞ്ഞെടുപ്പ്; പനാജിയില്‍ പരീക്കര്‍ ജയിച്ചു; ദല്‍ഹിയില്‍ ആം ആദ്മി മുന്നേറുന്നു; ശ്വാസം മുട്ടി ബി.ജെ.പി
എഡിറ്റര്‍
Monday 28th August 2017 12:24pm

ന്യൂദല്‍ഹി: രാജ്യത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ നാലു മണ്ഡലങ്ങളില്‍ രണ്ടിടങ്ങളില്‍ ബി.ജെ.പി വിജയിച്ചു. ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും വാല്‍പോയില്‍ വിശ്വജിത്ത് റാണെയുമാണ് വിജയിച്ചത്.

ദല്‍ഹിയിലെ ബവാന മണ്‍ലത്തില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി റാം ചന്ദറാണ് മുന്നേറുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിനും പിന്നിലാണുള്ളത്. റാം ചന്ദ് വിജയം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.


Also Read: ‘മാറുമറയ്ക്കാതെ ഞങ്ങള്‍ക്കും നടക്കണം’; ലിംഗസമത്വത്തിനായി അമേരിക്കയില്‍ യുവതികളുടെ ടോപ്‌ലെസ് റാലി; വീഡിയോ


ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ മണ്ഡലത്തില്‍ ടി.ഡി.പിയുടെ ഭൂമ ബ്രഹ്മാനന്ദ റെഡ്ഢിയാണ് മുന്നിട്ട് നില്‍ക്കുന്നത്. സിറ്റിങ് എം.എല്‍.എ മരിച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍തി വൈ.എസ്.ആര്‍.സിക്കും പിന്നിലാണ്.

കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയായ പരീക്കര്‍ പരാജിയില്‍ നിന്നും 4,803 വോട്ടുകള്‍ക്കാണ് ജയിച്ചു കയറിയത്. പരീക്കര്‍ക്ക് മത്സരിക്കുന്നതിനായി എം.എല്‍.എയായിരുന്ന സിദ്ധാര്‍ഥ് കുന്‍കാലിങ്കര്‍ രാജിവെച്ചിരുന്നു.


Dont Miss: നിങ്ങള്‍ ആദ്യം പൂജ ചെയ്യൂ; സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍


കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന് മത്സരിച്ച വിശ്വജിത്ത് റാണെ വാല്‍പോയ് മണ്ഡലച്ചില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 10,666 വോട്ടുകള്‍ക്കാണ് വിശ്വജിത്തിന്റെ വിജയം. കോണ്‍ഗ്രസിന്റെ റോയി നായിക്കിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. പരീക്കര്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയാണ് വിശ്വജിത്ത് റാണെ.

Advertisement