നിങ്ങള്‍ ആദ്യം പൂജ ചെയ്യൂ; സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍
Daily News
നിങ്ങള്‍ ആദ്യം പൂജ ചെയ്യൂ; സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th August 2017, 11:17 am

മുംബൈ: പൂജ ചെയ്യുന്നതിനിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍. ആദ്യം നിങ്ങള്‍ നിങ്ങളുടെ പൂജയിലും പ്രാര്‍ത്ഥനയിലും ശ്രദ്ധിക്കൂവെന്നും സെല്‍ഫിയൊക്കെ അതിന് ശേഷമാകാമെന്നുമായിരുന്നു ജയ ബച്ചന്റെ മറുപടി.

ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിന് എത്തിയതായിരുന്നു ജയാ ബച്ചന്‍. ജയാ ബച്ചനെ കൂടാതെ ഹേമമാലിനി അടക്കം വന്‍താര നിര തന്നെ ചടങ്ങിന് എത്തിയിരുന്നു.

ബോളിവുഡ് സുന്ദരിമാരെ കണ്ടപ്പോള്‍ പൂജ തല്‍ക്കാലം നിര്‍ത്തി പൂജാരി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.


Dont Miss മോദി സന്യാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങളെല്ലാം രാജ്യനന്മയ്‌ക്കെന്ന് ആള്‍ദൈവം രാധേ മാ


എന്നാല്‍ പൂജാരിയുടെ ഈ സെല്‍ഫി ഭ്രമം ജയാബച്ചന് പിടിച്ചില്ല. ഇതോടെയായിരുന്നു ജയ അല്‍പ്പം ദേഷ്യത്തോടെ തന്നെ സംസാരിക്കാന്‍ തുടങ്ങിയത്. നിങ്ങള്‍ പ്രാര്‍ത്ഥനിയില്‍ ശ്രദ്ധിക്കൂവെന്ന് ജയം ശബ്ദമുയര്‍ത്തിത്തന്നെ പറഞ്ഞു.

ജയയുടെ മറുപടി കേട്ട് കൂടെയുണ്ടായിരുന്നവര്‍ ചിരിക്കുകയായിരുന്നത്രേ..നേരത്തെയും ഫോട്ടോടെയുക്കാനും മറ്റും തിക്കിത്തിരക്കിയ ഫോട്ടോഗ്രാഫര്‍മാരോടും ജയ ചൂടായിരുന്നു.