'പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും'; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി യൂസഫലി
Kerala News
'പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും'; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി യൂസഫലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2023, 3:33 pm

 

ദുബായ്: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വ്യവസായി എം.എ. യൂസഫലി. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും അങ്ങനെയുള്ള ഒരു ആരോപണമായിട്ടാണ് ഇതിനെയും കാണുന്നതെന്നും യൂസഫലി പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇ.ഡി സമന്‍സ് അയച്ചോ എന്ന ചോദ്യത്തിന്,
സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയവരോട് ചോദിക്കണം എന്നായിരുന്നു യൂസഫലിയുടെ മറുപടി. ആരോപണങ്ങള്‍ കൊണ്ട് താന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും
സംരംഭങ്ങളില്‍ നിന്നും പിന്തിരിപ്പക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സമൂഹ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ല. എന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. ഇതുകൊണ്ടൊന്നും ഭയപ്പെടുത്താന്‍ കഴിയില്ല. നിയമപരമായി നേരിടേണ്ടതുണ്ടങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോള്ളും,’ യൂസഫലി പറഞ്ഞു.

അതേസമയം, ലൈഫ് മിഷന്‍ കേസില്‍ യൂസഫലിക്ക് ഇ.ഡി നോട്ടീസയച്ചെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇ.ഡിയെ തന്നെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് 16ന് ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യൂസഫലി തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വിജേഷ് പിള്ള പറഞ്ഞതായി സ്വപ്‌ന സുരേഷ്
ആരോപിച്ചിരുന്നത്.