കൊച്ചി: ബ്യൂറോക്രസി യജമാനന്മാരല്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.
കൊച്ചി: ബ്യൂറോക്രസി യജമാനന്മാരല്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.
‘ബ്യൂറോക്രസി യജമാനന്മാരല്ല, ജനാധിപത്യ സേവകരാണ്’ എന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. തഹസില്‍ദാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്വത്വപരമായ സമീപനം ഉണ്ടായാലേ ജനാധിപത്യം വിജയിക്കൂ എന്നും കോടതി പറഞ്ഞു. അല്ലാത്തപക്ഷം സര്‍ക്കാരുകള്‍ പരാജയമായി മാറുമെന്നും പരാമര്‍ശമുണ്ട്.
ഹരജിക്കാരന്റെ ഭാര്യാപിതാവിന്റെ മൂന്ന് സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി ഒന്നരവര്‍ഷം മുമ്പ് നല്‍കിയ അപേക്ഷ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞുകൊണ്ട് തഹസില്‍ദാര്‍ നീട്ടികൊണ്ടുപോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിന് കാരണമായത്.
2020ല്‍ താലൂക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഹരജിക്കാരന്‍ സ്ഥലത്തിന്റെ പോക്കുവരവ് സംബന്ധിച്ച് തഹസില്‍ദാറുമായി തര്‍ക്കത്തിലാകുകയും ഏറ്റുമുട്ടുകയുമായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പരാതി ഉയരുകയും ചെയ്തു.
ഈ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണിലാല്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഹരജിക്കാരനെ കുറ്റവിമുക്തനാക്കിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍, തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളോടൊപ്പം ബ്യൂറോക്രാറ്റ്‌സില്‍ നിന്നും മനുഷ്യത്വപരമായ നീക്കങ്ങളുണ്ടായാല്‍ മാത്രമേ ജനാധിപത്യം മുന്നോട്ടുപോകുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി.
Content Highlight: Bureaucracies are not masters; they are servants of democracy: High Court