എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയിലെ മഞ്ഞക്കടല്‍ സാക്ഷി; കാനറികള്‍ ഉയര്‍ന്ന് പാറി; സ്‌പെയിനിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്
എഡിറ്റര്‍
Saturday 7th October 2017 7:21pm

 

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കൊച്ചിയ ആവേശത്തിലാഴ്ത്തി ബ്രസീലിനു വിജയം. ആവേശം അല തല്ലിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കാനറികള്‍ സ്‌പെയിനിനെ തകര്‍ത്തത്. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് ബ്രസീലിന്റെ ജയം.


Also Read: ‘പടനയിക്കാന്‍ വന്ന പടനായകന്‍ ഒറ്റ രാത്രി കൊണ്ട് തിരിച്ചു പോയി’; അമിത് ഷായെ പരിഹസിച്ച് പിണറായി


കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്രസീലിനെ ഞെട്ടിച്ച് സ്പെയിനാണ് ആദ്യ ഗോള്‍ നേടിയത്. സ്പാനിഷ് താരം മുഹമ്മദ് മുഖ്ലിസിന്റെ ഗോള്‍ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ബ്രസീല്‍ താരം വെസ്ലിയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

ഒരു ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ബ്രസീല്‍ സ്‌പെയിന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പാഞ്ഞടുക്കുകയായിരുന്നു. 25-ാം മിനിറ്റില്‍ ലിങ്കണ്‍ കൊറയിലൂടെ ടീം ഗോള്‍ മടക്കുകയും ചെയ്തു. ബോക്സിന് തൊട്ടുമുന്നില്‍ നിന്നായിരുന്നു ലിങ്കന്റെ ഷോട്ട്.

Dont Miss: ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ കാനറികള്‍ വിജയ ഗോളും സ്വന്തമാക്കി. സ്ട്രൈക്കര്‍ പൗലിഞ്ഞോയായിരുന്നു സ്‌പെയിന്‍ വല കുലുക്കിയത്.

ഐ.എസ്.എല്ലിലെ മഞ്ഞപ്പടയുടെ തട്ടകത്തില്‍ ഫുട്‌ബോളിലെ യഥാര്‍ത്ഥ മഞ്ഞകുപ്പായക്കാര്‍ തകര്‍ത്ത് കയറുകയായിരുന്നു.

Advertisement