എഡിറ്റര്‍
എഡിറ്റര്‍
‘പടനയിക്കാന്‍ വന്ന പടനായകന്‍ ഒറ്റ രാത്രി കൊണ്ട് തിരിച്ചു പോയി’; അമിത് ഷായെ പരിഹസിച്ച് പിണറായി
എഡിറ്റര്‍
Saturday 7th October 2017 6:23pm


ആലപ്പുഴ: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയുടെ പരിപാടികളില്‍ പങ്കെടുക്കാതെ തിരിച്ചു പോയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പടനയിക്കാന്‍ വന്ന പടനായകന്‍ ഒറ്റ രാത്രി കൊണ്ട് തിരിച്ചു പോയെന്ന് പിണറായി ആലപ്പുഴയില്‍ പറഞ്ഞു.


Also Read: ‘അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നു’; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ്


ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പിണറായിയുടെ നാട്ടിലും തലശേരിയിലും നിശ്ചയിച്ച ജാഥാ സ്വീകരണ പരിരപാടിയില്‍ പങ്കെടുക്കാതെ തിരിച്ചുപോയ സാഹചര്യത്തിലാണ് പിണറായിയുടെ പരാമര്‍ശം. കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് അമിത് ഷായ്ക്ക് മനസിലായെന്നും പിണറായി പറഞ്ഞു.

‘കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് അമിത് ഷായ്ക്ക് മനസിലായി. ബി.ജെ.പി ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ്.’ അദ്ദേഹം പറഞ്ഞു.

നേരത്തെ ജനരക്ഷാ യാത്രയുടെ ആദ്യ ദിനത്തില്‍ മാത്രം പങ്കെടുത്ത അമിത് ഷാ മൂന്നാം ദിനത്തിലെ പരിപാടികള്‍ റദ്ദാക്കി ദല്‍ഹിയിലേക്ക് തിരിച്ച് പോവുകയായിരുന്നു. ഉദ്ഘാടന ചടങ്ങിലും ജാഥയിലും പ്രതീക്ഷിച്ച ജനപങ്കാളിത്തമില്ലാത്തതിനെത്തുടര്‍ന്നാണ് അമിത് ഷായുടെ തിരിച്ച് പോക്കെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം അമിത് ഷായുടെ മടക്കത്തെ വിശേഷിപ്പിച്ചത്.


Dont Miss: കെ.പി.എ മജീദിന്റെ പ്രസംഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂവി അലങ്കോലപ്പെടുത്തി; നേതൃത്വത്തിനു ഗോ ബാക്ക് വിളിയും; വീഡിയോ


എന്നാല്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ചടങ്ങുകളുള്ളതിനാല്‍ പ്രധാനമന്ത്രി വിളിപ്പിച്ചതിനാലാണ് ദേശീയ അധ്യക്ഷന്‍ ദല്‍ഹിയിലേക്ക് മടങ്ങിയതെന്നായിരുന്നു ബി.ജെ.പി കേന്ദ്രങ്ങളുടെ പ്രതികരണം.

Advertisement