ഇഞ്ചോടിഞ്ച് കോമ്പറ്റിഷന്‍, ബുക്ക്‌മൈഷോയില്‍ ഹൃദയപൂര്‍വത്തെക്കാള്‍ നേരിയ ലീഡുമായി ലോകാഃ, തിയേറ്ററുകള്‍ക്ക് ആഘോഷം
Malayalam Cinema
ഇഞ്ചോടിഞ്ച് കോമ്പറ്റിഷന്‍, ബുക്ക്‌മൈഷോയില്‍ ഹൃദയപൂര്‍വത്തെക്കാള്‍ നേരിയ ലീഡുമായി ലോകാഃ, തിയേറ്ററുകള്‍ക്ക് ആഘോഷം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 7:47 pm

നാല് മാസത്തിലധികമായി വലിയ ആളനക്കങ്ങളില്ലാത്ത അവസ്ഥയായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍. ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ തുടരുമിന് ശേഷം വലിയ റിലീസുകളൊന്നുമുണ്ടായിരുന്നില്ല. ഇടക്ക് ചില സിനിമകള്‍ ചെറുതായി തിരക്കുണ്ടാക്കിയെങ്കിലും ഓളം നിലനിര്‍ത്താന്‍ ആര്‍ക്കുമായില്ല. ഓണം റിലീസുകളിലായിരുന്നു പലരുടെയും പ്രതീക്ഷ.

മോഹന്‍ലാലിന്റേതടക്കം നാല് സിനിമകളാണ് ഓണത്തിന് തിയേറ്ററുകളിലെത്തുന്നത്. ആദ്യമെത്തിയ രണ്ട് ചിത്രങ്ങള്‍ക്ക് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കോമ്പോയുടെ ഹൃദയപൂര്‍വം ഫീല്‍ ഗുഡ് ഇമോഷണല്‍ ചിത്രമെന്ന രീതിയില്‍ വലിയ പ്രശംസകളാണ് ഏറ്റുവാങ്ങുന്നത്. ഒപ്പം റിലീസ് ചെയ്ത ലോകാഃ ചാപ്റ്റര്‍ വണ്ണിനും ഗംഭീര പ്രതികരണമാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ രണ്ട് സിനിമകളും ട്രെന്‍ഡിങ്ങായിരിക്കുകയാണ്. മണിക്കൂറില്‍ 8000ത്തിലധികം ടിക്കറ്റുകളാണ് രണ്ട് സിനിമകളും വിറ്റഴിക്കുന്നത്. നേരിയ ലീഡുമായി മുന്നില്‍ നില്‍ക്കുന്നത് ലോകാഃ ആണ്. 8.6k ടിക്കറ്റുകളുമായി ലോകാഃ ഒന്നാം സ്ഥാനത്തും 8.3k ടിക്കറ്റുകളുമായി ഹൃദയപൂര്‍വം രണ്ടാമതുമാണ് ഉള്ളത്.

വരുംദിവസങ്ങളിലും മികച്ച ബുക്കിങ്ങാണ് രണ്ട് സിനിമകളും നേടുന്നത്. പല സെന്ററുകളിലും എക്‌സ്ട്രാ ഷോസും ലേറ്റ് നൈറ്റ് ഷോസും ചേര്‍ത്തിരിക്കുകയാണ്. 1300 സീറ്റുകളുള്ള എറണാകുളം കവിതയില്‍ ഹൃദയപൂര്‍വം അര്‍ധരാത്ര 12 മണിക്കും ഷോ ചാര്‍ട്ട് ചെയ്തിരിക്കുകയാണ്. ലോകാഃയുടെയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ്.

എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന് കൂടി പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ സിനിമക്ക് പോസിറ്റീവ് റിപ്പോര്‍ട്ട് എന്നത് മലയാളം ഇന്‍ഡസ്ട്രിയുടെ മാക്‌സിമം പൊട്ടന്‍ഷ്യലാണെന്ന് ഇത്തവണയും തെളിയുമെന്ന് ഉറപ്പാണ്. ഓണാവധിയുടെ അഡ്വാന്റേജ് കൂടി ചേരുമ്പോള്‍ ഹാട്രിക് 100 കോടി മോഹന്‍ലാല്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.

മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമെന്ന ലേബലിലെത്തിയ ലോകാഃ ചാപ്റ്റര്‍ വണ്ണിനും പിഴച്ചില്ല. പ്രേക്ഷകര്‍ക്ക് ഗംഭീര ദൃശ്യവിരുന്നാണ് സംവിധായകന്‍ ഒരുക്കിയത്. കേട്ടുശീലിച്ച കഥകളുടെ പുതിയ രീതിയിലുള്ള അവതരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വലിയൊരു യൂണിവേഴ്‌സിന്റെ തുടക്കമെന്ന നിലയില്‍ ലോകാഃ തകര്‍ത്തു എന്നാണ് പ്രേക്ഷക പ്രതികരണം.

Content Highlight: Both the movies Lokah and Hridayapoorvam trending on Bookmyshow