കൊച്ചി: ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് വിവരം. നിലവില്‍ കോടതി പരിസരത്ത് സുരക്ഷ കടുപ്പിച്ചിട്ടുണ്ട്.
സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അവധിക്കാല ബെഞ്ച് കോടതിയില്‍ കയറാനിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ് ചെയ്തത്. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറയുന്നത്. ഭീഷണി സന്ദേശത്തിന് പിന്നാലെ കോടതി പരിസരത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
അടുത്തിടെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ കലക്ടറേറ്റുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സന്ദേശം ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റില്‍ പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ തേനീച്ച ആക്രമണം വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഭീഷണി സന്ദേശം ലഭിച്ച ഒരു പൊതുസ്ഥാപനത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കണ്ടെത്താനായിരുന്നില്ല. സന്ദേശങ്ങളെല്ലാം വ്യാജമായിരിക്കാം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
Content Highlight: Bomb threat at Kerala High Court; Authorities tighten security