കണ്ണൂരില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തരുടെ ആക്രമണം; പരിക്കേറ്റ പൂര്‍ണ്ണ ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍
Kerala News
കണ്ണൂരില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തരുടെ ആക്രമണം; പരിക്കേറ്റ പൂര്‍ണ്ണ ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 10:59 pm

പയ്യന്നൂര്‍: കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈകീട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ യുവതിയെയും കൊണ്ടു പോകുകയായിരുുന്ന വാഹനത്തെ ഇരുപതോളം പേര്‍ ചേര്‍ന്ന് തല്ലിതകര്‍ക്കുകയായിരുന്നു.

ബി.ജെ.പി കല്ല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇവര്‍ ബൈക്കുകളിലെത്തി കാര്‍ തല്ലി തകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ആക്രമണമോ സംഭവമോ നടന്നിട്ടില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.