സൈബര്‍ കമ്മികളെ എനിക്ക് കലി; എല്ലാം മോദി കാണുന്നുണ്ട്, ഇനി നമ്മുടെ കാലമാണ് വരാന്‍ പോകുന്നത്; കൃഷ്ണകുമാര്‍
Kerala Election 2021
സൈബര്‍ കമ്മികളെ എനിക്ക് കലി; എല്ലാം മോദി കാണുന്നുണ്ട്, ഇനി നമ്മുടെ കാലമാണ് വരാന്‍ പോകുന്നത്; കൃഷ്ണകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 9:45 pm

തിരുവനന്തപുരം: സൈബര്‍ കമ്മികളെ തനിക്ക് കലിയാണെന്ന് നടനും ബി.ജെ.പിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. തന്റെയും  മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ ഇവര്‍ നോക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കേരളം മാത്രമല്ല ഇവിടെ തമിഴ്നാടും ആന്ധ്രയും ഹിന്ദിയുമുണ്ട്. അവിടെയും പോയി അഭിനയിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കമ്യൂണിസം കാന്‍സറാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു്. അതിനെ ഇവിടെ നിന്നും എടുത്തുകളയണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

എന്നെയും മക്കളെയും ഇവര്‍ കുറേ വിരട്ടി നോക്കി. അവിടെപ്പോലും ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം എന്നെ ജോലിയില്‍ നിന്നും പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും, അതിനപ്പുറം ഇവര്‍ ഒന്നും ചെയ്യില്ല. ഇതെല്ലാം മോദി കാണുന്നുണ്ട്. അതിനപ്പുറത്ത് ദൈവം കാണുന്നുണ്ട്. ഭയക്കേണ്ട കാര്യമില്ല, ഇനി നമ്മുടെ കാലമാണ് വരാന്‍ പോകുന്നത്. ഈ കാട്ടാള ഭരണകൂടത്തെ താഴെ ഇറക്കണം. കോണ്‍ഗ്രസും ഇവരുടെ ഒപ്പമാണ്. അത് മനസിലാക്കണം, കൃഷ്ണകുമാര്‍ പറഞ്ഞു.

ബി.ജെ.പിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും നല്ലത് ഞാന്‍ സമൂഹമാധ്യമങ്ങളില്‍ എഴുതാറുണ്ട്. കേരളത്തില്‍ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് കേരളത്തിനു പുറത്തുള്ള, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നതെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഇവിടെ രണ്ടും അപകടമാണ്. എന്നാല്‍ കേരളത്തിനു പുറത്തുപോയാല്‍ രണ്ടും ഒന്നാണ്. ഇവിടെ ഇവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: I Hate cyber-Commi; Modi sees everything, now our time is coming; says Actor and Politician Krishnakumar