ആർ.എസ്.എസ് പരിപാടി ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി; തീരുമാനം ഷാജൻ സ്കറിയ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച്
Kerala News
ആർ.എസ്.എസ് പരിപാടി ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി; തീരുമാനം ഷാജൻ സ്കറിയ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th March 2024, 10:05 am

തിരുവനന്തപുരം: ലക്ഷ്യ 2024 എന്ന പേരിൽ ആർ.എസ്.എസ് സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ കോൺഫ്ലുവൻസ് ബഹിഷ്കരിച്ച് ബി.ജെ.പി.

പരിപാടിയിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ പങ്കെടുക്കുന്നത് കൊണ്ടാണ് ബി.ജെ.പി പരിപാടി ബഹിഷ്കരിക്കുന്നത് എന്നാണ് വിവരം.

ബി.ജെ.പിയെ പരിഹസിച്ച് പോസ്റ്റ്‌ ചെയ്യുന്ന ആളാണ് ഷാജൻ സ്കറിയയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ല എന്നും ബി.ജെ.പി പറയുന്നു.

ആർ.എസ്.എസ് പ്രചാർ വിഭാഗം വിശ്വസംവാദ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാർച്ച്‌ 10ന് കൊച്ചിയിലെ എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക.

ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നടൻ ഉണ്ണി മുകുന്ദനാണ് മുഖ്യാതിഥിയായി എത്തുന്നത്.

CONTENT HIGHLIGHT: BJP to boycott RSS event in protest over participation of Shajan Scaria