എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ ജി.എസ്.ടിക്കെതിരെ വസ്ത്രവ്യാപാരികളുടെ സമരം ഏറ്റെടുത്ത് ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു
എഡിറ്റര്‍
Thursday 26th October 2017 8:50am

സൂറത്ത്:ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ഘടകത്തിന് വെല്ലുവിളിയുയര്‍ത്തി ജി.എസ്.ടിക്കെതിരെ വസ്ത്ര വ്യാപാരികളുടെ സമരം ഏറ്റെടുത്ത് ബി.ജെ.പി നേതാവ്.

സൂറത്തിലെ ബി.ജെ.പി നേതാവായിരുന്ന താരാചന്ദ് കസത് ആണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് വ്യാപാരികളുടെ സമരത്തിന് ഇറങ്ങിയത്.  ബി.ജെ.പിയുടെ സൂറത്ത് സിറ്റി വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കസത് ഉദ്ദ് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കുള്ള പാര്‍ട്ടി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു.

എനിക്ക് പാര്‍ട്ടി ടിക്കറ്റ് തരുമെന്ന് ഞാന്‍ കരുതുന്നില്ല. ബി.ജെ.പിയുടെ വോട്ട് ബാങ്കായ വ്യാപാരികള്‍ക്ക് വേണ്ടി ഞാന്‍ പോരാടുകയാണ്. വ്യാപാരികളുടെ പ്രക്ഷോഭത്തെ നയിക്കാനുള്ള തന്റെ തീരുമാനം പാര്‍ടിക്ക് നന്നായി വിനിയോഗിക്കാമായിരുന്നെന്നും സൂറത്ത് സിറ്റി ബി.ജെ.പി നേതാവ് നിതിന്‍ ഭജിവാളലയ്ക്ക് തന്റെ രാജി നല്‍കിയ ശേഷം കസത് മാധ്യമങ്ങളോട് പറഞ്ഞു.


Also read ‘ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുകയും മുമ്പ് കാര്യമെന്തെന്ന് അന്വേഷിക്കണം’; സുരേന്ദ്രന് മറുപടിയുമായി മിനി കൂപ്പര്‍ ഉടമ ഫൈസല്‍ കാരാട്ട്


‘ഒരു കച്ചവടക്കാരനായിട്ടാണ് ഞാന്‍ ഈ പ്രക്ഷോഭത്തില്‍ സജീവമായത്. എന്നാല്‍, ബി.ജെ.പിക്ക് അത് ഇഷ്ടപ്പെട്ടില്ല. പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ എനിക്ക് വലിയ സമ്മര്‍ദം ഉണ്ടായിരുന്നു. എന്നാല്‍ എന്റെ സഹചാരികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചു.

പാര്‍ട്ടിയില്‍ എനിക്ക് അര്‍ഹിക്കുന്ന ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് എനിക്ക് അറിയാം അതുകൊണ്ട് കൂടിയാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കാന്‍ തീരുമാനിച്ചതെന്നും. മറ്റെതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ തല്‍ക്കാലം ഉദ്ദേശിച്ചിട്ടില്ലെന്നും 1996 ല്‍ സുറത്തിലെ ബി.ജെ.പി യൂത്ത് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച താരാചന്ദ് കസത് പറഞ്ഞു.

ബി.ജെ.പി എം.പി കൂടിയായ കാശിറാം റാണയുമായുള്ള അടുത്ത ബന്ധം താരാചന്ദ് കസതിനെ അഖിലേന്ത്യാ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ അംഗമാക്കി. 2002 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കസത് പരാജയപ്പെട്ടിരുന്നു.

Advertisement