ബി.ജെ.പിയുടേതും ആര്‍.എസ്.എസിന്റേതും ആദിവാസി വിരുദ്ധ മനോഭാവം; വനവാസി എന്ന് വിളിച്ച് അവകാശങ്ങള്‍ ഇല്ലാതാക്കുന്നു: രാഹുല്‍ ഗാന്ധി
India
ബി.ജെ.പിയുടേതും ആര്‍.എസ്.എസിന്റേതും ആദിവാസി വിരുദ്ധ മനോഭാവം; വനവാസി എന്ന് വിളിച്ച് അവകാശങ്ങള്‍ ഇല്ലാതാക്കുന്നു: രാഹുല്‍ ഗാന്ധി
നിഷാന. വി.വി
Thursday, 4th June 2026, 6:54 am

ന്യൂദല്‍ഹി: ബി.ജെ.പിയും ആര്‍.എസ്.എസും ആദിവാസി വിരോധികളെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ ഗോത്രവര്‍ഗക്കാരുടെടെ വനം, വെള്ളം, ഭൂമി എന്നിവയ്ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ദിരാഭവനില്‍ ആദിവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവര്‍ഗക്കാരാണ് ഇന്ത്യുടെ യഥാര്‍ത്ഥ മുഖമെന്നും സംരക്ഷകരെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്രബോധവും ജ്ഞാനവും ഉള്‍ക്കൊള്ളുന്ന ആളുകളാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ആദിവാസി വിരുദ്ധ മനോഭാവമാണ് നിങ്ങളെ വനവാസി എന്ന് അഭിസംബോധന ചെയ്യുന്നത്. ഇതിലൂടെ വെളളം, വനങ്ങള്‍, ഭൂമി എന്നിവയ്ക്കുള്ള നിങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയും താനും ഗോത്രവര്‍ഗങ്ങളുടെ എല്ലാ അവകാശങ്ങളെയും മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ നിങ്ങളെ സംരക്ഷിക്കാനായി ഏത് ചുവടുവെപ്പിനും പോരാട്ടങ്ങള്‍ നടത്താനും ഞങ്ങള്‍ തയ്യാറാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ആദിവാസി പ്രോഫഷണലുകളുടെ കോണ്‍ക്ലേവ് 2026ല്‍ വെച്ച് പരമ്പരാഗത ആദിവാസികളുടെ ശിരോവസ്ത്രവും ആദിവാസി കോണ്‍ഗ്രസ് അധ്യക്ഷന്‍ വിക്രാന്ത് ഭൂരിയ സമ്മാനിച്ചിരുന്നു.

Content Highlight: BJP and RSS have anti-tribal attitude; They are taking away their rights by calling them ‘vanvasi’: Rahul Gandhi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.