റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ കോടികള്‍ സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. തരുണ്‍മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രം സിനിമാപ്രേമികള്‍ക്കും, മോഹന്‍ലാല്‍ ആരാധകര്‍ക്കും തിയേറ്ററില്‍ ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു.
മോഹന്‍ലാലിന് പുറമെ ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ എന്നിവരും സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ തുടരും ഹിറ്റാകുമെന്ന് നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ പറഞ്ഞുവെന്ന് പറയുകയാണ് സിനിമയുടെ കോ ഡയറക്ടര്‍ കൂടെയായ അദ്ദേഹം.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ടോര്‍പ്പിഡോയുടെ പ്രീ പ്രൊഡക്ഷന്റെ സമയത്താണ് തുടരുമിന്റെ തീയ്യതി വരുന്നതെന്നും ഇത് ആഷിഖ് ഉസ്മാനോട്(നിര്‍മാതാവ്) തരുണ്‍ വിളിച്ചു പറയുകയുണ്ടായെന്നും ബിനു പപ്പു പറയുന്നു. ‘വേഗം പോയി ചെയ്ത് ഹിറ്റടിച്ചിട്ട് വരൂ’ എന്നാണ് ആഷിഖ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞതുപോലെ സംഭവിച്ചുവെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. ഒരു കോ ഡയറക്ടര്‍ എന്ന നിലയില്‍ താന്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കണമെന്ന് അപ്പോള്‍ തരുണ്‍ പറഞ്ഞുവെന്നും ബിനു പപ്പു പറഞ്ഞു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടോര്‍പ്പിഡോയുടെ പ്രീ പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ്, തുടരുമിന്റെ ഡേറ്റ് കയറി വരുന്നത്. അപ്പോള്‍ തരുണ്‍ ഇത് ആഷിഖിനോട് ഫോണ്‍ ചെയ്ത് ചോദിച്ചു. അപ്പോള്‍ ആഷിഖ് പറഞ്ഞു ‘പോയി ചെയ്ത് ഹിറ്റടിച്ചിട്ട് വേഗം വാ, എന്നിട്ട് നമ്മുക്ക് ഇത് വേഗം ചെയ്യാം’ എന്ന്. എന്നിട്ട് അത് ആഷിഖ് ഉസ്മാന്റെ നാവുപോലെ തന്നെയായി.
അപ്പോള്‍ തരുണ്‍ എന്റടുത്തു പറഞ്ഞിരുന്നു.’ബിനു ചേട്ടാ ഒരു കോ ഡയറക്ടറായിട്ട് കൂടെ നില്‍ക്കണം എന്ന്’. എനിക്ക് ടോര്‍പ്പിഡോ നിന്നതോ, അല്ലെങ്കില്‍ കോ ഡയറക്ടറായിട്ട് കൂടെ നില്‍ക്കുന്നതോ അല്ലായിരുന്നു എന്റെ പ്രശ്‌നം. ഇവനിത് പറയുമ്പോള്‍ ഇനി നാല്‍പ്പത് ദിവസം മാത്രമേ ഉള്ളു. ഇവര് പറഞ്ഞ ഈ സിനിമ തുടങ്ങാന്,’ ബിനു പപ്പു പറയുന്നു.
ടോര്‍പ്പിഡോ
ഫഹദ് ഫാസില്‍, നസ്‌ലെന്‍, ഗണപതി, അര്‍ജുന്‍ ദാസ് എന്നിങ്ങനെ വന്‍താരനിരയില്‍ തരുണ്‍മൂര്‍ത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ടോര്‍പ്പിഡോ. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് സിനിമ നിര്‍മിക്കുന്നത്.
Content Highlight: Binu Pappu says that Aashiq Usman had said that Thudarum would be a hit.