ടോര്‍പെഡോയില്‍ ഫഹദ് ഗസ്റ്റ് റോള്‍ ആണെന്ന് ആരൊക്കെയോ പറഞ്ഞു, എന്നാല്‍ അങ്ങനെയല്ല: ബിനു പപ്പു
Entertainment
ടോര്‍പെഡോയില്‍ ഫഹദ് ഗസ്റ്റ് റോള്‍ ആണെന്ന് ആരൊക്കെയോ പറഞ്ഞു, എന്നാല്‍ അങ്ങനെയല്ല: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 12:16 pm

ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടനാണ് ബിനു പപ്പു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ബിനു പപ്പു ശ്രദ്ധേയനായി. വൈറസ്, പുഴു, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ബിനു പപ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിനു പപ്പു ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് ടോര്‍പെഡോ. തുടരും എന്ന ചിത്രത്തിന്റെ മഹാവിജയത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. മലയാളത്തിന്റെ പുത്തന്‍ സെന്‍സേഷനായ നസ്‌ലെനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തമിഴ് താരം അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ഫഹദ് ഫാസിലും ടോര്‍പെഡോയുടെ ഭാഗമാകുന്നുണ്ട്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ടോര്‍പെഡോ ഒരുങ്ങുന്നതെന്ന് ബിനു പപ്പു പറഞ്ഞു. തനിക്ക് അറിയാവുന്ന ഒരാള്‍ പറഞ്ഞ സംഭവമാണ് സിനിമക്ക് അടിസ്ഥാനമായതെന്നും ആ കഥയില്‍ ഒരു സിനിമക്കുള്ള സ്‌കോപ്പ് ഉണ്ടെന്ന് തനിക്ക് തോന്നിയെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

ഫഹദ് ഈ ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ ആണെന്ന് ചിലര്‍ പറയുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ബിനു പപ്പു പറയുന്നു. എന്നാല്‍ അത് ശരിയല്ലെന്നും ഫഹദിന് വളരെ പ്രാധാന്യമുള്ള വേഷമെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നും അടുത്ത വര്‍ഷം തിയേറ്ററിലെത്തുമെന്നും ബിനു പപ്പു പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘ടോര്‍പെഡോ ശരിക്ക് റിയല്‍ ഇന്‍സിഡന്റ് ബേസ് ചെയ്ത് എടുക്കുന്ന പടമാണ്. എനിക്ക് പരിചയമുള്ള ഒരാള്‍ പറഞ്ഞ സംഭവമാണ് സിനിമക്ക് ആധാരം. അത് കേട്ടപ്പോള്‍ ഒരു സിനിമക്കുള്ള സ്‌കോപ്പ് ഉണ്ടെന്ന് തോന്നി. അങ്ങനെ ആ കഥ ഡെവലപ് ചെയ്ത് ഈ കഥയാക്കി മാറ്റിയ തരുണും പിന്നീട് ഈ പ്രൊജക്ടിലേക്ക് എത്തുകയായിരുന്നു.

നസ്‌ലെന്‍, ഗണപതി, അര്‍ജുന്‍ ദാസ്, ഫഹദ് എന്നിവരൊക്കെയുള്ള വലിയൊരു സിനിമയാണിത്. പിന്നെ ആരൊക്കെയോ പറയുന്നത് കേട്ടു. ഫഹദ് ഇതില്‍ എക്‌സ്റ്റെന്‍ഡഡ് കാമിയോ ആണെന്ന്. പക്ഷേ, അങ്ങനെയല്ല. വലിയൊരു റോള്‍ തന്നെയാണ്. ഈ വര്‍ഷം തന്നെ ടോര്‍പെഡോയുടെ ഷൂട്ട് തുടങ്ങും. അധികം വൈകാതെ തിയേറ്ററുകളിലെത്തും,’ ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu saying Fahadh is doing a big role in Torpedo movie