മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. 1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാ കരിയര്‍ ആരംഭിച്ചത്. മികച്ച ഹാസ്യവേഷങ്ങളിലൂടെയാണ് മലയാളികള്‍ക്ക് ബിന്ദു പണിക്കറിനെ ഇഷ്ടപ്പെടുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. 1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാ കരിയര്‍ ആരംഭിച്ചത്. മികച്ച ഹാസ്യവേഷങ്ങളിലൂടെയാണ് മലയാളികള്‍ക്ക് ബിന്ദു പണിക്കറിനെ ഇഷ്ടപ്പെടുന്നത്.
ഇടയ്ക്ക് കരിയറില്‍ ഇടവേള വന്ന നടി പിന്നീട് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വീണ്ടും തിരികെയെത്തി. എന്നാല്‍ ഹാസ്യ വേഷത്തിന് പകരം ശക്തമായ കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ ആ സിനിമയില്‍ അവതരിപ്പിച്ചത്.
അതിന് ശേഷം ടര്‍ബോയിലും മമ്മൂട്ടിയോടൊപ്പം വ്യത്യസ്തമായ കഥാപാത്രമാണ് നടി ചെയ്തത്. ഇപ്പോള്‍ നീണ്ട ഇടവേളക്ക് ശേഷം റോഷാക്ക് സിനിമയിലൂടെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ബിന്ദു പണിക്കര്‍.
‘വാത്സല്യം എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിച്ചത്. അന്ന് എന്നും ഓര്‍ക്കപ്പെടുന്ന കഥാപാത്രമാണ് ലഭിച്ചത്. അന്നും ഇന്നും അദ്ദേഹത്തില്‍ ഞാനൊരു മാറ്റവും കാണുന്നില്ല. കഥാപാത്രങ്ങളില്‍ മാത്രമാണ് മാറ്റങ്ങള്‍ വന്നത്,’ ബിന്ദു പണിക്കര്‍ പറയുന്നു.
റോഷാക്ക് സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും നടി സംസാരിച്ചു. ആ കഥാപാത്രം ലഭിച്ചപ്പോള്‍ തനിക്ക് വലിയ സന്തോഷമാണ് തോന്നിയതെന്നും കഥ കേട്ടപ്പോള്‍ തന്നെ ചെയ്യണമെന്ന് കൊതി തോന്നിയ കഥാപാത്രമായിരുന്നുവെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു.
‘അങ്ങനെ ഒരു കഥാപാത്രവും സിനിമയും ലഭിച്ചപ്പോള്‍ അതിയായ സന്തോഷമാണ് തോന്നിയത്. മമ്മൂക്കയോടൊപ്പം അദ്ദേഹത്തിന്റെ കമ്പനി ചിത്രത്തില്‍ ഒരു ശക്തമായ വേഷമാണ് എനിക്ക് ആ സിനിമയിലൂടെ കിട്ടിയത്.
സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമാകുകയായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് കഥ കേട്ടപ്പോള്‍ തന്നെ ചെയ്യണമെന്ന് കൊതി തോന്നുന്ന കഥാപാത്രമുണ്ടാകില്ലേ. എനിക്ക് റോഷാക്കിലേത് അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു,’ ബിന്ദു പണിക്കര്‍ പറയുന്നു.
Content Highlight: Bindu Panicker Talks About Mammootty