മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബിജു പപ്പന്‍. മമ്മൂട്ടി ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരാളെ അടുത്ത് ഇരുത്തുകയും അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കൊടുക്കുകയും ചെയ്താല്‍ അയാളെ മമ്മൂട്ടിക്ക് ഇഷ്ടമായെന്ന് മനസിലാകുമെന്ന് ബിജു പപ്പന്‍ പറയുന്നു.
മമ്മൂട്ടിക്ക് ഒരാളെ ഇഷ്ടമാകണമെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി തനിക്ക് കുറെ പണമുണ്ടെന്നെല്ലാം പറഞ്ഞിട്ട് കാര്യമില്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം കണ്ടുവെന്നും ഏറ്റവും ഇഷ്ടം മമ്മൂട്ടിയെ ആണെന്ന് പറഞ്ഞാലൊക്കെ മതിയെന്നും ബിജു പറഞ്ഞു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജു പപ്പന്‍.
‘പുള്ളി (മമ്മൂട്ടി) ഭക്ഷണം കഴിക്കുന്ന സമയത്ത് കൂടെ ഒരാളെ ഇരുത്തുകയും ആ ആളിന് പുള്ളി കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കുറച്ചു എടുത്തു കൊടുക്കാനും പറയാണെങ്കില്‍ അവന്‍ ഏറ്റവും വലിയ ഭാഗ്യവാന്‍ ആണ്. കാരണം പുള്ളിക്ക് അത്രയും അടുപ്പമുള്ള ആളുകളെ അദ്ദേഹം ആ സമയത്ത് കെയര്‍ ചെയ്യും.
‘ജോര്‍ജേ അതെടുത്ത് അയാള്‍ക്ക് കൊടുത്തേ’ എന്നെല്ലാം പറഞ്ഞാല്‍ മനസിലാകും മമ്മൂക്കക്ക് അയാളുടെ അടുത്ത് വലിയ കാര്യമാണെന്ന്. പിന്നെ പുള്ളി ഇരിക്കുന്ന സ്ഥലത്ത് ആ ആളിനെ വിളിച്ച് വരുത്തും, എന്നിട്ട് ഇരിക്ക്, എന്തൊക്കെ വിശേഷങ്ങള്‍ എന്നെല്ലാം പറഞ്ഞാല്‍ അയാളെ ബോധിച്ചു എന്ന് മനസിലാകും.
അല്ലാതെ മമ്മൂക്കയുടെ മുന്നില്‍ വന്നിട്ട് എനിക്ക് 50 പ്ലെയിന്‍ ഉണ്ട്, അതുണ്ട്, ഇതുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. മമ്മൂക്കയുടെ അടുത്ത് വരണമെങ്കില്‍ മമ്മൂക്കയുടെ പടങ്ങള്‍ കാണാറുണ്ട്, അവന്റെ ജീവിതത്തില്‍ ഏറ്റവും ഇഷ്ടം മമ്മൂക്കയെയാണ്, മമ്മൂക്കയുടെ ആ പടത്തിലെ ഡയലോഗറിയാം, ആ സിനിമയിലെ പാന്റിന്റെ കളര്‍ വരെ അറിയാമെന്നെല്ലാം പറഞ്ഞാല്‍ അവനെ വിളിക്കാന്‍ പറയും. അല്ലാതെ അവന് ദുബായില്‍ ‘മറ്റേതുണ്ട്’ എന്നെല്ലാം പറഞ്ഞാല്‍ മമ്മൂക്ക പോകാന്‍ പറയും,’ ബിജു പപ്പന്‍ പറയുന്നു.