ബിജു മേനോന്‍-ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു
Daily News
ബിജു മേനോന്‍-ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 11th November 2014, 5:40 pm

biju-lal-01ബിജു മോനോന്‍ ലാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. ലാലിന്റെ മകനായ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്. സച്ചിയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. “ഹായ് അയാം ടോണി”, “ഹണി ബി”എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍. ആസിഫ് അലിയായിരുന്നു “ഹായ് അയാം ടോണി”യിലെ നായകന്‍.

“ചേട്ടായീസ്” എന്ന ചിത്രത്തിലാണ് മുമ്പ് ബിജു മേനോനും ലാലും ഒരുമിച്ചഭിനയിച്ചിരുന്നത്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമായിരുന്നു ഇത്. സച്ചി തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും തിരക്കഥ എഴുതിയിരുന്നത്.

ദീപക് ദേവാണ് പുതിയ ചിത്രത്തന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലാലും ബിജു മേനോനുമാണ് പ്രധാനകഥാപാത്രങ്ങളെന്നും ഇതൊരു കോമഡി ചിത്രമായിരിക്കുമെന്നും രണ്ട് പേരും വ്യത്യസ്തമായ വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നുമാണ് സംവിധായനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

മമ്മൂട്ടിയുമെത്തുള്ളതാണ് ലാല്‍ ജൂനിയറിന്റെ അടുത്ത ചിത്രം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷമായരിക്കും തുടങ്ങുക.

ശ്വേത മേനോനായിരിക്കും പുതിയ ചിത്രത്തിലെ നായിക എന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എറണാകുളത്തായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണ്ണമായും നടക്കുക.