ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലൂടെ സംഗീത സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് ബിജിബാല്‍. 17 വര്‍ഷത്തെ കരിയറില്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും ബിജിബാല്‍ സ്വന്തമാക്കി.
സംവിധായകന്‍ ലാല്‍ ജോസിനെ 2006ല്‍ ആകസ്മികമായി പരിചയപ്പെടുന്നതും അദ്ദേഹം സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലുടെ സംഗീത സംവിധായകനായതുമാണ് ജീവിതത്തിലെ പ്രധാന വഴിത്തിരിവ് – ബിജിബാല്‍
സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ബിജിബാല്‍. നാട്ടിലുള്ള ഒരു സുഹൃത്തിനോടൊപ്പം ഒരു ഓണപ്പാട്ട് കാസെറ്റ് ചെയ്തുവെന്നും അതിന് ശേഷം നാട്ടില്‍ തന്നെയുള്ള സംഗീത സംവിധായകരുടെ ഓര്‍ക്കസ്‌ട്രേഷനില്‍ സഹായിയായെന്നും ബിജിബാല്‍ പറയുന്നു.
പിന്നീട് പരസ്യങ്ങള്‍ക്ക് സംഗീതം നല്‍കിയെന്നും 2006ല്‍ ആകസ്മികമായി സംവിധായകന്‍ ലാല്‍ ജോസിനെ പരിചയപ്പെടുകയും അദ്ദേഹം സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലുടെ സംഗീത സംവിധായകനായതുമാണ് ജീവിതത്തിലെ പ്രധാന വഴിത്തിരിവെന്നും ബിജിബാല്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ആഴ്ചപ്പതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോളജ് പഠനകാലത്ത് ഞാന്‍ ഈണമിട്ട ചില ലളിതഗാനങ്ങള്‍, ജൂനിയറായി പഠിച്ചവര്‍ പാടി സര്‍വകലാശാലതലത്തില്‍ സമ്മാനമൊക്കെ നേടിയിട്ടുണ്ട്. എം.കോം പൂര്‍ത്തിയാക്കിയശേഷമാണ് സംഗീതത്തെപ്പറ്റിയും പാട്ടുകളെപ്പറ്റിയും കൂടുതല്‍ ചിന്തിച്ച് തുടങ്ങിയത്.
ഇടക്ക് ചെറിയ കച്ചേരികള്‍ക്ക് വയലിന്‍ വായിക്കാന്‍ പോകുക. സുഹൃത്തുക്കളുടെ നാടകങ്ങള്‍ക്ക് വേണ്ടി സംഗീതം ചിട്ടപ്പെടുത്തുക എന്നതൊക്കെയായിരുന്നു അക്കാലത്ത് ചെയ്തിരുന്നത്. ആ സമയത്ത് നമുക്കൊരു ഓണപ്പാട്ടുകളുടെ കാസെറ്റ് ചെയ്താലോയെന്ന് വീടിനടുത്തുള്ള സുഹൃത്ത് ചോദിച്ചു.
അദ്ദേഹം വാഗ്ദാനം ചെയ്ത ചെറിയ തുകയില്‍ ‘എന്റെ കേരളം’ എന്ന ഓണപ്പാട്ട് – ലളിതഗാന കാസെറ്റ് ഇറക്കി. സുനില്‍ ചേട്ടനും അച്ഛന്റെ ബന്ധുകൂടിയായ സിനിമ ഗാനരചയിതാവ് അപ്പന്‍ തച്ചേത്തുമാണ് വരികളെഴുതിയത്. പിന്നീട് നാട്ടില്‍ തന്നെയുള്ള സംഗീത സംവിധായകരുടെ ഓര്‍ക്കസ്‌ട്രേഷനില്‍ സഹായിയായി. വരുമാനം എന്ന രീതിയിലൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. എന്ത് കിട്ടിയാലും സന്തോഷമായിരുന്നു.
പിന്നീട് പരസ്യങ്ങള്‍ക്ക് സംഗീതം ചെയ്തു. സംവിധായകന്‍ ലാല്‍ ജോസിനെ 2006ല്‍ ആകസ്മികമായി പരിചയപ്പെടുന്നതും അദ്ദേഹം സംവിധാനം ചെയ്ത ‘അറബിക്കഥ’ എന്ന ചിത്രത്തിലുടെ സംഗീത സംവിധായകനായതുമാണ് ജീവിതത്തിലെ പ്രധാന വഴിത്തിരിവ്,’ ബിജിബാല്‍ പറയുന്നു.