ബിഗ് ബോസില്‍ ദേഷ്യം നിയന്ത്രിക്കാനായില്ല; തല ചുമരിലടിച്ച് ശ്രീശാന്ത് ആശുപത്രിയില്‍
Bigg Bose
ബിഗ് ബോസില്‍ ദേഷ്യം നിയന്ത്രിക്കാനായില്ല; തല ചുമരിലടിച്ച് ശ്രീശാന്ത് ആശുപത്രിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd December 2018, 9:58 pm

പൂനെ: കളിക്കളത്തിലായാലും പുറത്തായാലും എന്നും വിവാദങ്ങളുടെ ഉറ്റതോഴനാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ ദേഷ്യവും ഏറെ പ്രശസ്തമാണ്. ബിഗ് ബോസില്‍ പോയപ്പോഴും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. പരിപാടിയുടെ തുടക്കത്തില്‍ തന്നെ വിവാദങ്ങളായിരുന്നു.

ഇപ്പോഴിതാ ബിഗ്‌ബോസില്‍ ദേഷ്യം നിയന്ത്രിക്കാനാവാതെ സ്വയം തല ചുമരിലിടിച്ച് പൊട്ടിച്ച് ആശുപത്രിയിലായിരിക്കുകയാണ് താരം. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. തുടര്‍ന്ന് കുളിമുറിയില്‍ കയറിയിരുന്ന് ശ്രീ കരയുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരില്‍ ഇടിക്കുകയുമായിരുന്നു.

Also read  രജനീകാന്ത് ചിത്രം പേട്ടയിലെ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് യൂടൂബിൽ

ശ്രീശാന്തിന് കുഴപ്പമൊന്നുമില്ലെന്ന് ഭാര്യ ഭുവനേശ്വരി പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ ഷോയില്‍ മറ്റുമത്സരാര്‍ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ശ്രീ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

ശ്രീശാന്തിന് പുറമേ സിനിമാ താരങ്ങളായ ദീപിക കാകര്‍, അവതാരകനും നാഗകന്യക ഫേയിമുമായ കരണ്‍വീര്‍ ബൊഹ്‌റ, സീരിയല്‍ താരങ്ങളായ സൃഷ്ടി റോദെ, നേഹാ പെന്‍ഡ്‌സേ, ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയരായ അനൂപ് ജലോട്ടയും ജസ്‌ലീന്‍ മതരുവും, ഹരിയാനയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായ റോമില്‍ ചൗധരി, നിര്‍മല്‍ സിങ് സുഹൃത്തുക്കളായ സൗരഭ് പട്ടേല്‍ ശിവാശിഷ് മിശ്ര, ഗായകനായ ദീപക് താക്കൂര്‍ അദ്ദേഹത്തിന്റെ ആരാധിക ഉര്‍വശി വാണി, സഹോദരിമാരായ സബാഖാനും സോമിഖാനും എന്നിവരും ബിഗ് ബോസിലെ മത്സരാര്‍ഥികളായിരുന്നു.

DoolNews Video