സ്വന്തം പാര്‍ട്ടിയിലെ ജൂതരെ ഭയന്നാണ് ബൈഡന്‍ ഇസ്രഈല്‍ അനുകൂല നിലപാടെടുക്കുന്നത്: യു.എസ് സുരക്ഷാ ഉപദേഷ്ടാവ്
World
സ്വന്തം പാര്‍ട്ടിയിലെ ജൂതരെ ഭയന്നാണ് ബൈഡന്‍ ഇസ്രഈല്‍ അനുകൂല നിലപാടെടുക്കുന്നത്: യു.എസ് സുരക്ഷാ ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 10:26 am

വാഷിംഗ്‌ടൺ: റിപ്പബ്ലിക് പാർട്ടിയിലെ ജൂത സാന്നിധ്യത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഭയപ്പെടുന്നെന്ന് യു.എസ് എയ്ഡ്. ഇസ്രഈൽ-ഗസ യുദ്ധത്തിൽ ഡെമോക്രറ്റിക് പാർട്ടിയിലെ പുരോഗമന വാദികളിൽ നിന്ന് ബൈഡൻ സമ്മർദ്ദം നേരിടുന്നുണ്ട്.

എങ്കിലും അദ്ദേഹം ഇപ്പോഴും ഇസ്രഈലിനെ പിന്തുണക്കാൻ കാരണം പാർട്ടിയിലെ ജൂത സ്വാധീനമാണെന്നും ദേശീയ സുരക്ഷാ കൗൺസിൽ ഉപദേഷ്ടാവ് സ്റ്റെർലിൻ വാട്ടേഴ്സ്, പ്രൊജക്റ്റ് വേറിട്ടാസിനോട് പറഞ്ഞു.

‘ബൈഡന്റെ ഇസ്രഈൽ നയം വ്യക്തമായ കണക്കുകൂട്ടലോടെയുള്ള രാഷ്ട്രീയ തന്ത്രമാണ്,’ സ്റ്റെർലിൻ വാട്ടേഴ്സ് പറഞ്ഞു.

ഡെമോക്രാറ്റിക്‌ പാർട്ടിയിലെ പുരോഗമന വാദികളുടെ വോട്ട് ലഭിക്കണമെന്നുണ്ടെങ്കിൽ ഗസയിലെ കൂട്ടക്കുരുതിക്കെതിരെ ബൈഡൻ ഇസ്രഈലിനെ എതിർത്ത് സംസാരിക്കുക തന്നെ വേണമെന്നും വാട്ടേഴ്സ് കൂട്ടിച്ചേർത്തു.

‘ഭീകരമായ പരിണിതഫലങ്ങൾ നേരിടാതെ നിങ്ങൾക്ക് ഗസയിലെ കുഞ്ഞുങ്ങൾക്ക് നേരെ ബോംബ് ഇടാൻ സാധിക്കില്ലെന്ന് ഇസ്രഈലിനോട് ബൈഡൻ പറഞ്ഞേ മതിയാവു. അല്ലാത്ത പക്ഷം പാർട്ടിയിലെ ഒരുവിഭാഗം ബൈഡനെതിരെ തിരിയുക തന്നെ ചെയ്യും ബൈഡൻ ഇപ്പോൾ സമ്മർദത്തിലാണ്,’ വാട്ടേഴ്സ് പറഞ്ഞു.

എന്നാൽ ബൈഡൻ ഇസ്രഈൽ അനുകൂല നിലപാടുകൾ എടുക്കുന്നത് ഡെമോക്രാറ്റിക്‌ പാർട്ടിയിലുള്ള ജൂത സ്വാധീനത്തെ ഭയപ്പെട്ടിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രഈലിനെതിരെ സംസാരിച്ചാൽ അത് പാർട്ടിയിലെ ജൂതരെ തനിക്ക് നേരെ തിരിക്കുമെന്ന് ബൈഡന് അറിയാം. അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തനിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹത്തിന് അറിയാമെന്നും വാട്ടേഴ്സ് പറഞ്ഞു.

നിലവിൽ ബൈഡൻ ഇസ്രഈലിന് വലിയ പിന്തുണ നൽകുന്നുണ്ട്. വൈറ്റ് ഹൗസിൽ നടന്ന അമേരിക്കൻ ജൂത പൈതൃക പരിപാടിയിൽ ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രഈലിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ബൈഡൻ പറഞ്ഞിരുന്നു.

‘ഹമാസിന്റെ തോൽവിയാണ് ഞങ്ങൾക്കും വേണ്ടത്. അത് നടപ്പിലാക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്,’ അദ്ദേഹം പരിപാടിയിൽ പറഞ്ഞു.

ഇപ്പോഴും ബൈഡൻ ഇസ്രഈലിന് ആയുധങ്ങൾ അയക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഒരു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ ഇസ്രഈലിന് നൽകുന്നതിനുള്ള കരാറിനെക്കുറിച്ച് പദ്ധതിയിട്ടിരുന്നു. അതിൽ 700 ദശലക്ഷം ഡോളറിന്റെ ടാങ്കുകളും 500 ദശലക്ഷം ഡോളറിന്റെ യുദ്ധ വാഹനങ്ങളും ഉൾപ്പെടുന്നുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.

 

content highlight: Biden support Israel’s war because he fears huge Jewish influence