ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കി നാദിര്‍ഷാ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിബിന്‍ ജോര്‍ജ് ആദ്യമായി തിരക്കഥയൊരുക്കിയ ഈ സിനിമ അന്ന് സൂപ്പര്‍ ഹിറ്റുമായിരുന്നു.
ഇപ്പോള്‍ സിനിമയിലെ ഹോസ്പിറ്റല്‍ സീനിനെ കുറിച്ച് സംസാരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. അമറിന്റെ അച്ഛന്‍ ഹോസ്പിറ്റലില്‍ വയ്യാതെ കിടക്കുമ്പോള്‍ ജയസൂര്യയുടെ കഥാപാത്രം ബില്ലടച്ച് വന്നിട്ട് പറയുന്ന ഡയലോഗുകളെല്ലാം ശരിക്കും തന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളതാണെന്നും കറക്റ്റ് പൈസ പറയാതെ കൂട്ടി പറയുമ്പോള്‍ കൃത്യം കണക്ക് കാണിക്ക് എന്നൊക്കെ പറയുന്നത് ശരിക്കും നടന്നതാണന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂസ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു ബിബിന്‍ ജോര്‍ജ്.
‘അമര്‍ അക്ബര്‍ അന്തോണിയിലെ ആ ഹോസ്പിറ്റല്‍ സീന്‍ റിയല്‍ ഇന്‍സിഡന്റാണ്. ജീവിതത്തില്‍ പറഞ്ഞ ഡയലോഗാണ് അത്. ബില്ലടച്ചു എന്ന് പറഞ്ഞ് ജയസൂര്യ വരുമ്പോള്‍ ഇത്ര രൂപയായി എന്ന് പറയുന്നുണ്ട്.ശരിക്കും റിയല്‍ ഇന്‍സിഡന്റില്‍, അപ്പോള്‍ എന്റെ അപ്പച്ചനാണ് ഹോസ്പിറ്റലില്‍ കിടക്കുന്നത്.
വിഷ്ണുവും പിന്നെ റിഥിന്‍ ഉണ്ട്, ഞങ്ങളുടെ ഒരു കോമണ്‍ ഫ്രണ്ടാണ്. വെടിക്കെട്ട് എന്ന സിനിമയില്‍ അഭിനയിച്ചതാണ്. അവനാണ് ഈ പൈസയൊക്കെ നോക്കുന്നത്. അവനിങ്ങനെ പൈസയൊക്കെ അടച്ചിട്ടുണ്ട്. ഇത്രയായി എന്ന് പറഞ്ഞു. അപ്പോള്‍ ‘നീ കേറ്റി പറയല്ലേ, കറക്റ്റ് കണക്ക് പറ’എന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. അങ്ങനെ ഒരു സംഭവം അവിടെ വെച്ച് ഉണ്ടായതാണ്,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.
Content Highlight: Bibin gorge About the movie Amar Akbar Anthony