നടന്‍ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് ബിബിന്‍ ജോര്‍ജാണ് അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥയൊരുക്കിയത്. സിനിമ അന്ന് സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി.
ബിബിന്‍ ജോര്‍ജിന്റെ തിരക്കഥയില്‍ 2019 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാര്‍ഗം കളി. സിനിമയില്‍ ഇദ്ദേഹവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മാര്‍ഗം കളി സിനിമയിലെ ബിജു തൃക്കാക്കര അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബിബിന്‍ ജോര്‍ജ്
സിനിമയില്‍ ബിജുവിനെ ബോഡി ഷെയിം ചെയ്തുവെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് താനാണെന്നും അദ്ദേഹം പറയുന്നു. ‘അപമാനിച്ച് കഴിഞ്ഞെങ്കില്‍ ഞാന്‍ ഒന്ന് പോയിക്കോട്ടേ’ എന്ന പ്രശസ്തമായ ഡയലോഗ് അദ്ദേഹം പറയുന്നതാണെന്നും അത് ഇന്നും എല്ലാവരും ഉപയോഗിക്കുന്ന ഒരു ഡയലോഗ് ആണെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് ബിജുവിനെ അധികം ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം രക്ഷപ്പെടണം എന്ന ചിന്തയില്‍ ഉണ്ടാക്കിയ ഡയലോഗും സംഭാഷണരീതികളുമാണ് അതെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാര്‍ഗം കളിയെന്ന പടത്തില്‍ ബിനു തൃക്കാക്കരയെ ബോഡി ഷെയിം ചെയ്തു എന്ന് പറഞ്ഞിട്ട് അന്ന് ഭയങ്കര വിഷയമുണ്ടായിരുന്നു. ഞാനായിരുന്നു സിനിമയുടെ തിരക്കഥ സംഭാഷണം. ‘അപമാനിച്ച് കഴിഞ്ഞെങ്കില്‍ ഞാന്‍ പൊക്കോട്ടേ’ എന്ന ലോക പ്രശസ്തമായ ഡയലോഗ് ഉണ്ടല്ലോ അതില്‍.
ഇപ്പോഴും എല്ലാവരും ഉപയോഗിക്കുന്ന ഡയലോഗാണ് അത്. അവന്‍ എന്റെ കൂടെയുണ്ട് എഴുതാന്‍. അവനെ അന്ന് ആര്‍ക്കും അറിയില്ല. ഒറ്റ ചിന്തയേ ഉള്ളു അവനെ എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെടുത്തണം. അതിന് വേണ്ടിയിട്ട് ഉണ്ടാക്കിയ ഡയലോഗും സംഭാഷണരീതികളുമാണ് അത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.
Content highlight: Bibin George talks about the character played by Biju Thrikkakara in the movie Margam Kali.