മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. അവിടം മുതല്‍ക്കാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. അവിടം മുതല്‍ക്കാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി. വെടിക്കെട്ട് സംവിധാനം ചെയ്തതും ഇരുവരും ചേര്‍ന്നായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ ബിബിന്‍ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പറയുകയാണ് ബിബിന്‍ ജോര്‍ജ്. തന്റെ ഏറ്റവും പുതിയ ചിത്രമായ കൂടലിന്റെ പ്രൊമോഷന്റെ ഭാഗമായി വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘സെറ്റില്‍ കൃത്യ സമയത്ത് വരികയും കൃത്യമായി ഷൂട്ട് തുടങ്ങുകയും ചെയ്യുന്ന ആളാണ് ഷൈന്‍ ടോം ചാക്കോ. പക്ഷെ ഷോട്ട് കഴിഞ്ഞാല്‍ പിന്നെ ആളെ കാണില്ല. എവിടേക്കെങ്കിലും പോകും. ആള് അപ്രത്യക്ഷ്യനാകും.
ഒരു സിനിമയില്‍ ഞാനും നായികയും തമ്മിലുള്ള ഷോട്ടിന്റെ ഇടയില്‍ ഷൈനിനെ പെട്ടെന്ന് കാണാനില്ല. ഷൈന്‍ എവിടെയെന്ന് ചോദിച്ച് ഞാന്‍ ഒരു വശത്തേക്ക് തിരിഞ്ഞതും മറുവശത്ത് കൂടെ ഷൈന്‍ എന്റെ അടുത്തേക്ക് വന്നു. ‘താന്‍ എവിടെ പോയി കിടക്കുവായിരുന്നു’ എന്നാണ് എന്നോട് ചോദിച്ചത്. ഞാന്‍ പെട്ടെന്ന് കണ്ടപ്പോള്‍ പേടിച്ചു.
ആ സിനിമയുടെ സമയത്ത് തന്നെ ഒരു ഫൈറ്റ് കഴിഞ്ഞിട്ട് വേദനിച്ചിട്ട് ഞാന്‍ ദൂരെ പോയി നിന്നു. ആരും കാണേണ്ടെന്ന് കരുതിയാണ് ദൂരെ പോയി നിന്നത്. അന്ന് കാലിന് നീര് വന്നിരുന്നു. ഞാന്‍ ചെന്ന് കാലിന്റെ നീരുള്ള ഭാഗം തടവി കൊണ്ടുനിന്നു. ആ സമയത്ത് ഷൈന്‍ എന്റെ അടുത്തേക്ക് വന്നു.
‘നല്ല വേദനയുണ്ടല്ലേ’യെന്ന് എന്നോട് ചോദിച്ചു. ഷൈന്‍ അന്ന് സംസാരിച്ചിട്ട് അവിടുന്ന് പോയി. പിന്നീട് ആ സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂളില്‍ ഒരു സംഭവമുണ്ടായി. അന്ന് ഷൈന്‍ നായികയോട് സംസാരിച്ച് ഇരിക്കുകയായിരുന്നു. ആള്‍ എന്തോ പറയുന്നത് കേട്ടിട്ട് നായിക നന്നായി ചിരിക്കുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്. ഞാന്‍ കുറച്ച് മാറി നോക്കി നില്‍ക്കുകയാണ്.
നായികയോട് സംസാരിക്കുന്നതിന്റെ ഇടയില്‍ ഷൈന്‍ ഞങ്ങളുടെ നേരെ നോക്കി. ‘എടാ, അവന് കസേരയിട്ട് കൊടുക്കെടാ. അവന് കാലുവേദനയുള്ളതല്ലേ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അതും പറഞ്ഞ് ഷൈന്‍ വീണ്ടും അവിടെ സംസാരം തുടങ്ങി. ഷൈന്‍ ആ ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടമായി.
ഞാന്‍ നില്‍ക്കുന്നത് കണ്ടിട്ട് അത്രയും ഷെഡ്യൂളിന് ശേഷവും ഷൈന്‍ എന്റെ കാലുവേദനയുടെ കാര്യം ഓര്‍ത്തു. അയാള്‍ക്ക് മറ്റുള്ളവരോട് അത്രയും എംപതിയുണ്ട്. എംപതിയാണ് ലോകത്ത് വേണ്ടത്. അങ്ങനെ ബാക്കിയുള്ളവരോട് സഹാനുഭൂതി കാണിക്കാന്‍ സാധിച്ചാല്‍ അയാള്‍ നല്ല മനുഷ്യനാണെന്ന് ഉറപ്പിക്കാം,’ ബിബിന്‍ ജോര്‍ജ് പറയുന്നു.
Content Highlight: Bibin George Talks About Shine Tom Chacko