'എഴുന്നേല്‍ക്കൂ രതീഷ്' സൂപ്പര്‍ ഹിറ്റായി; പക്ഷേ ആ സിനിമയിലെ ഡയലോഗ് ഒരു പരാജയമായിരുന്നു: ബിബിന്‍ ജോര്‍ജ്
Entertainment
'എഴുന്നേല്‍ക്കൂ രതീഷ്' സൂപ്പര്‍ ഹിറ്റായി; പക്ഷേ ആ സിനിമയിലെ ഡയലോഗ് ഒരു പരാജയമായിരുന്നു: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th June 2025, 8:51 am

 

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. അവിടം മുതല്‍ക്കാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കഥയൊരുക്കി നാദിര്‍ഷയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. സിനിമ അന്ന് സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ സിനിമയില്‍ ഹിറ്റായി മാറിയ ‘എഴുന്നേല്‍ക്കൂ രതീഷ്’ എന്ന ഡയലോഗിനെ കുറിച്ച് സംസാരിക്കുകയാണ് ബിബിന്‍.

താന്‍ എഴുതുന്ന കഥാപാത്രങ്ങളും തമാശകളും 99 ശതമാനവും തന്റെ നാട്ടില്‍ നിന്നും മറ്റും ലഭിക്കുന്നതാണെന്നും അതുപോലെ തന്നെ കിട്ടിയതാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ഡയലോഗെന്നും ബിബിന്‍ പറയുന്നു. തന്റെ മനസില്‍ ഇടക്ക് ഒരോ വാക്കുകള്‍ കുടുങ്ങുമെന്നും അങ്ങനെ വന്നതാണ് രതീഷെന്നും അദ്ദേഹം പറയുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ തനിക്കും വിഷ്ണുവിനും ഉറങ്ങികിടക്കുന്ന പഴംപൊരിയെ എഴുന്നേല്‍പ്പിക്കുന്നു എന്നൊരു ഐഡിയ കിട്ടിയെന്നും അതിന് ഒരു പേര് കൂടെ ഇടാം എന്ന് തീരുമാനിച്ചപ്പോള്‍ രതീഷ് എന്ന് പേര് വന്നെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു.

അത് ഒരു പരീക്ഷണമായിരുന്നുവെന്നും ആളുകള്‍ക്ക് ആ ഡയലോഗ് വര്‍ക്കായെന്നും ബിബിന്‍ പറഞ്ഞു. യമണ്ടന്‍ പ്രേമകഥയില്‍ പറയുന്ന ചിത്രഗുപ്തനും അതുപോലെ ഒരു പരീക്ഷണമായിരുന്നുവെന്നും എന്നാല്‍ അത് വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയയാിരുന്നു ബിബിന്‍ ജോര്‍ജ്

’99 ശതമാനവും നമ്മള്‍ എഴുതുന്ന ക്യാരക്ടടേഴ്‌സും നമ്മുടെ നാട്, എന്റെ അമ്മ അങ്ങനെ അവിടുന്നൊക്കെ കിട്ടുന്നതാണ്. അതുപോലെ തന്നെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ റോഷനില്‍ പറയുന്ന രതീഷ്. എനിക്ക് ആഴ്ച്ചയിലൊക്കെ ഒരു അസുഖമുണ്ടാകും, ചില വാക്കുകള്‍ ഇങ്ങനെ മനസില്‍ കുടുങ്ങും. രതീഷ് എന്നാണെങ്കില്‍ എല്ലാവരെയും ആ സമയത്ത് ഞാന്‍ രതീഷ് എന്ന് വിളിക്കും.

അങ്ങനെ ആ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഞാനും വിഷ്ണുവും കൂടെ പ്ലാന്‍ ചെയ്തതാണ്, എന്തായാലും ഉറങ്ങി കിടക്കുന്ന പഴംപൊരിയെ എഴുന്നേല്‍പ്പിക്കുന്ന സംഭവം കിട്ടി. അങ്ങനെ ഒരു സീനാണെന്ന് കിട്ടി. അത് കഴിഞ്ഞ് പഴംപൊരിക്ക് ഒരു പേരും കൂടെ ഇടാം എന്ന് വെച്ചപ്പോള്‍ രതീഷ്. അങ്ങനെയാണ് രതീഷ് വന്നത്. അതൊരു പരീക്ഷണമാണ്. അത് വിജയിച്ചതുകൊണ്ട് വര്‍ക്ക് ആയി. ചിത്രഗുപ്തനും പരീക്ഷണമാണ്. അത് വിജയിച്ചില്ല. അത്രെയേ ഉള്ളു. പണിയെടുക്കുന്നവന് ജയവും പരാജയവും ഉറപ്പാണ്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

Content highlight: Bibin George talks about Dialogue  from Kattappanayile Rithwik Roshan and yamandan premakstha