ആ സിനിമയിലെ വില്ലന്‍ വേഷം കണ്ട് എന്നെ ആദ്യം അഭിനന്ദിച്ചത് ഫഹദ് ഫാസിലാണ്: ബിബിന്‍ ജോര്‍ജ്
Entertainment
ആ സിനിമയിലെ വില്ലന്‍ വേഷം കണ്ട് എന്നെ ആദ്യം അഭിനന്ദിച്ചത് ഫഹദ് ഫാസിലാണ്: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th July 2025, 3:22 pm

മിമിക്രിയിലൂടെയും റിയാലിറ്റിഷോയിലൂടെയും സിനിമയിലേക്കെത്തിയ നടനാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു സിനിമാ എന്‍ട്രി. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ബിബിന്‍ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്.

റാഫി സംവിധാനം ചെയ്ത റോള്‍ മോഡല്‍സ് എന്ന ചിത്രത്തില്‍ ബിബിന്‍ നെഗറ്റീവ് റോളിലാണ് എത്തിയിരുന്നത്. വില്ലന്‍വേഷം ചെയ്യാന്‍ പറ്റുമെന്ന് കണ്ടെത്തിയതാരാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ബിബിന്‍ ജോര്‍ജ്. റാഫിയാണ് അത് കണ്ടെത്തിയതെന്നും എന്നാല്‍ ‘രാവ്’ എന്ന ആദ്യചിത്രത്തില്‍ താന്‍ വില്ലനല്ലെങ്കിലും അല്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലെ ചെറിയൊരു വേഷം കണ്ടിട്ടാണ് റാഫി തനിക്ക് റോള്‍ മോഡല്‍സില്‍ അവസരം തന്നതെന്നും തന്നെ വില്ലനാക്കാമെന്നത് റാഫിയുടെ ബുദ്ധിയായിരുന്നുവെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു. നായകനെക്കാള്‍ ചിലപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകിട്ടുമെന്നും റോള്‍ മോഡല്‍സിലെ വില്ലന്‍വേഷം കണ്ട് ആദ്യം അഭിനന്ദിച്ചത് ഫഹദ് ഫാസിലാണെന്നും അദ്ദേഹം പറഞ്ഞു.സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു ബിബിന്‍

‘അത് റാഫിസാറാണ്. പക്ഷേ, ‘രാവ്’ എന്ന ആദ്യചിത്രത്തില്‍ ഞാന്‍ വില്ലനല്ലെങ്കിലും അല്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍‘ എന്ന ചിത്രത്തിലെ ചെറിയൊരു വേഷം കണ്ടിട്ടാണ് റാഫിസാര്‍ റോള്‍ മോഡല്‍സില്‍ അവസരം തന്നത്. എന്നെ വില്ല നാക്കാമെന്നത് റാഫി സാറിന്റെ ബുദ്ധിയാണ്.

അതെങ്ങനെ തോന്നി എന്നത് ഒരുപിടിയുമില്ല. നായകനെക്കാള്‍ ചിലപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകിട്ടും. റോള്‍ മോഡല്‍സിലെ വില്ലന്‍വേഷം കണ്ട് ആദ്യം അഭിനന്ദിച്ചത് ഫഹദ് ഫാസിലാണ്. അതിലെ ഞങ്ങളുടെ കോമ്പിനേഷന്‍ സീനിലെ രണ്ടുമൂന്ന് ഷോട്ട് കഴിഞ്ഞപ്പോള്‍ത്തന്നെ ഫഹദ് പറഞ്ഞു, കൊള്ളാമല്ലോ, നല്ല ടൈമിങ് ഉണ്ടല്ലോ എന്ന്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

Content Highlight: Bibin george  about role models movie