ആ സീന്‍ ഒരുപാട് തവണ ഷൂട്ട് ചെയ്തു; അവസാനം എന്നെ ഒന്ന് വേഗം കൊല്ലുമോ എന്ന് ഞാന്‍ പറഞ്ഞു: ഭാവന
Entertainment
ആ സീന്‍ ഒരുപാട് തവണ ഷൂട്ട് ചെയ്തു; അവസാനം എന്നെ ഒന്ന് വേഗം കൊല്ലുമോ എന്ന് ഞാന്‍ പറഞ്ഞു: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th May 2025, 3:46 pm

 

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു. ഇപ്പോള്‍ ബച്ചന്‍ എന്ന കന്നഡ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഭാവന.

ബച്ചന്‍ എന്ന ചിത്രത്തില്‍ വില്ലന്‍മാര്‍ തന്നെ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സീനുണ്ടായിരുന്നുവെന്നും കുറച്ച് ദിസങ്ങള്‍ എടുത്ത് വളരെ കഷ്ടപ്പെട്ട് ചെയ്ത ഷോട്ടാണ് അതെന്നും ഭാവന പറയുന്നു. തനിക്ക് അത് ആലോചിക്കാനെ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു. റോപ് കെട്ടിയാണ് സീന്‍ ചെയ്തതെന്നും ഒരുപാട് തവണ താന്‍ വീണ് മടുത്തെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. അവസാനം താന്‍ ഒന്ന് വേഗം കൊല്ലുമോ എന്ന് പറഞ്ഞുവെന്നും വില്ലനായി അഭിനച്ച നടന്‍ തന്നെ സംവിധായകന്റെ അടുത്ത് ഇതൊന്ന് വേഗം തീര്‍ക്കുമോ എന്ന് പറഞ്ഞുവെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ശ്രീ കണ്ഠന്‍ നായര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ബച്ചന്‍ എന്ന ഒരു കന്നഡ പടത്തില്‍ എന്നെ വില്ലന്‍ന്മാര്‍ കൊല്ലുന്ന ഒരു സീനുണ്ട്. എന്നെ ഒരു സ്ഥലത്ത് നിന്ന് തള്ളി താഴയിട്ട്, ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സീനുണ്ടായിരുന്നു. അത് ഞങ്ങള്‍ ബെല്ലാരി എന്ന് പറഞ്ഞൊരു സ്ഥലത്ത് നിന്ന് നാലഞ്ച് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. അത് എനിക്ക് ആലോചിക്കാനെ വയ്യ. കഷ്ടപ്പെടുകയായിരുന്നു. അതില്‍ ഈ റോപ് ഇട്ടിട്ടാണ് വീഴ്ത്തുന്നത്. വീണ് വീണ് ഞാന്‍ മടുത്തു. അവസാനം ഞാന്‍ പ്ലീസ് എന്നെ ഒന്ന് പെട്ടന്ന് കൊല്ലുവോ എന്ന് പറഞ്ഞു. കാരണം ഞാന്‍ അങ്ങ് മടുത്ത് വയ്യാതെ ആയിപോയി.

റോപ്പില്‍ കേറ്റുന്നു, ഇടുന്നു പിന്നെ അങ്ങനെ തന്നെ ചെയ്യുന്നു. പല പല ആങ്കിളില്‍ നിന്ന് എടുക്കുന്ന ഷോട്ടാണ്. ഇത് കഴിഞ്ഞ് ഹീറോ റിവഞ്ച് എടുക്കുകയാണ് അതുകൊണ്ട് ഭയങ്കര സംഭവമായിട്ടാണ് ഷൂട്ട് ചെയ്യുന്നത്. വില്ലനായിട്ട് അഭിനയിക്കുന്നത് ഗജനി മൂവിയില്‍ അഭിനയിച്ച വില്ലനാണ് അദ്ദേഹം. അവസാനം ഡയറക്ടറിന്റെ അടുത്ത് പറഞ്ഞു, പാവം ഞാന്‍ ഷൂട്ട് ചെയ്ത് കൊല്ലാം നിങ്ങള്‍ എന്താ കെടന്ന് കാണിച്ച് കൊണ്ടിരിക്കുന്നതെന്ന്, അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നെ ഒന്ന് ഷൂട്ട് ചെയ്ത് കൊല്ലുവോ എന്ന്,’ ഭാവന പറയുന്നു.

Content Highlight: Bhavana is sharing her experience while acting in the Kannada film Bachchan.